ബാഹുബലിയിലെ ടൈറ്റില്‍ ഗാനം യു ട്യൂബില്‍ ഹിറ്റ്

Update: 2018-05-12 02:03 GMT
Editor : Jaisy
ബാഹുബലിയിലെ ടൈറ്റില്‍ ഗാനം യു ട്യൂബില്‍ ഹിറ്റ്

ന്നാം ഭാഗത്തിലെ പ്രധാനപ്പെട്ട രംഗങ്ങളെ കോര്‍ത്തിണക്കി ഒരുക്കിയിരിക്കുന്ന വീഡിയോ ആരാധകര്‍ക്ക് ആ ചിത്രം കാണുന്ന പ്രതീതി നല്‍കും

ബാഹുബലി തരംഗം സോഷ്യല്‍ മീഡിയയില്‍ നിന്നും ഒഴിയുന്നില്ല. ചിത്രത്തിലെ രംഗങ്ങള്‍ക്ക് മാത്രമല്ല പാട്ടുകള്‍ക്കും യു ട്യൂബ് പോലുള്ള മീഡിയകളില്‍ വന്‍ ഡിമാന്‍ഡാണ്. കഴിഞ്ഞ ദിവസം യുട്യൂബിലെത്തിയ ഗാനം ഒരൊറ്റ ദിവസം കൊണ്ട് ഒന്‍പത് ലക്ഷത്തോളം ആളുകളാണു കണ്ടത്. ഒന്നാം ഭാഗത്തിലെ പ്രധാനപ്പെട്ട രംഗങ്ങളെ കോര്‍ത്തിണക്കി ഒരുക്കിയിരിക്കുന്ന വീഡിയോ ആരാധകര്‍ക്ക് ആ ചിത്രം കാണുന്ന പ്രതീതി നല്‍കും.

Advertising
Advertising

Full View

മഹിഷ്മതിയും യുദ്ധരംഗങ്ങളും ബാഹുബലിയെ കയ്യിലേന്തി ശിവകാമി നദിയിലൂടെ ഒഴുകി മറയുന്നതും കട്ടപ്പ ബാഹുബലിയെ കുത്തുന്നതും ബന്ധനസ്ഥയായ ദേവസേനയുമൊക്കെയാണ് രണ്ടര മിനുട്ട് ദൈര്‍ഘ്യമുള്ള വിഡിയോയിലുള്ളത്. പ്രഭാസും അനുഷ്‌കയും റാണാ ദഗ്ഗുപതിയും തമന്നയുമാണ് രംഗങ്ങളിലുള്ളത്. എസ്.എസ്. രാജമൗലി തീര്‍ത്ത ബാഹുബലി എന്ന ചിത്രത്തിന്റെ ഭംഗി മുഴുവനുമുണ്ട് ഈ വീഡിയോയില്‍. വരികളെഴുതി ഈണമിട്ടിരിക്കുന്നത് എം.കീരവാണിയാണ്. കാലഭൈരവയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

Full View
Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News