താടിയും മീശയുമില്ലാത്ത ബാഹുബലിയുടെ ഫോട്ടോ വൈറല്‍

Update: 2018-05-13 15:42 GMT
Editor : Jaisy
താടിയും മീശയുമില്ലാത്ത ബാഹുബലിയുടെ ഫോട്ടോ വൈറല്‍

സഹോ എന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് പ്രഭാസ് താടി കളഞ്ഞത്

തെലുങ്കില്‍ സുപരിചതനാണെങ്കിലും പ്രഭാസ് എന്ന നടനെ മലയാളികള്‍ കൂടുതലറിയുന്നത് ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തോടെയാണ്. താടിയും മുടിയുമൊക്കെയായി പൌരുഷത്തിന്റെ പ്രതീകമായ ബാഹുബലി. എന്നാല്‍ ഇപ്പോള്‍ പ്രഭാസിന്റെ പുതിയ ലുക്ക് കണ്ടാല്‍ ആരും ഞെട്ടും. കാരണം ക്ലീന്‍ ഷേവ് ലുക്കിലുള്ള താരത്തിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സഹോ എന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് പ്രഭാസ് താടിയും മീശയും കളഞ്ഞത്.

തെലുങ്ക്,ഹിന്ദി,തമിഴ് ഭാഷകളിലായി ഒരുക്കുന്ന ചിത്രമാണ് സഹോ. റണ്‍ രാജാ റണ്‍ ഫെയിം സുജിത് ആണ് സംവിധാനം. പ്രശസ്ത സ്റ്റണ്ട് കൊറിയോഗ്രാഫര്‍ കെന്നി ബേറ്റ്സ് ആണ് ചിത്രത്തിന്റെ സംഘട്ടനരംഗം സംവിധാനം ചെയ്യുന്നത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News