25 വര്‍ഷങ്ങള്‍ക്ക് ശേഷം ഗാനഗന്ധര്‍വ്വനും എസ്പിബിയും ഒന്നിക്കുന്നു
25 വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ രജനീകാന്തിന്റെ ദളപതിക്ക് വേണ്ടിയാണ് ഇതിന് മുന്‍പ് ഇരുവരും ഒന്നിച്ചത്
25 വര്‍ഷങ്ങള്‍ക്ക് ശേഷം യേശുദാസും എസ്പി ബാലസുബ്രമഹ്ണ്യവും ഒന്നിച്ച് ഒരു സിനിമക്കായ് പാടുന്നു. എംഎ നിഷാദ് സംവിധാനം ചെയ്യുന്ന കിണറിന് വേണ്ടിയാണ് ഗാനഗന്ധര്‍വനും എസ്പിബിയും വീണ്ടുമൊന്നിച്ചത്. എം ജയചന്ദ്രന്റെ സംഗീതത്തിലാണ് ചലച്ചിത്ര ഗാനരംഗത്തെ രണ്ട് അതുല്യ പ്രതിഭകള്‍ വീണ്ടുമൊന്നിക്കുന്നത്. തമിഴും മലയാളവും ഇടകലര്‍ന്നുള്ള പാട്ടാണിത്. മലയാളം വരികള്‍ യേശുദാസും തമിഴില്‍ എസ്പിബിയും പാടുന്നു.
ഹരിനാരായണനും പളനി ഭാരതിയുമാണ് തമിഴ്, മലയാഴം വരികളെഴുതിയത്. എസ്പിബി ചെന്നൈയിലും യേശുദാസ് അമേരിക്കയില്‍ നിന്നുമാണ് ഗാനം റെക്കോര്‍ഡ് ചെയ്തത്. ഓഗസ്റ്റ് ആദ്യ വാരത്തോടെ ഗാനം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തും. 25 വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ രജനീകാന്തും മമ്മൂട്ടിയും ഒന്നിച്ച ദളപതിക്ക് വേണ്ടിയാണ് ഇതിന് മുന്‍പ് ഇരുവരും ഒന്നിച്ചത്. ഇളയരാജയായിരുന്നു സംഗീതം നല്‍കിയത്. കാട്ടുക്കുയില് മനസ്സുക്കുള്ളെ എന്നു തുടങ്ങുന്ന ഗാനം ഗാനമേളകളില്‍ ഇപ്പോഴും ഹിറ്റാണ്.
കിണര്‍ എന്ന പേരില്‍ മലയാളത്തിലും കേണി എന്ന പേരില്‍ തമിഴിലും സെപ്തംബറില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. ജലക്ഷാമവുമായി ബന്ധപ്പെട്ട ഒരു കഥയാണ് ചിത്രം പറയുന്നത്. ജയപ്രദ, രേവതി, നാസര്‍, പശുപതി ജോയ്മാത്യു, പാര്‍വ്വതി നന്പ്യാര്‍, അര്‍ച്ചന തുടങ്ങി അമ്പതിലധികം താരങ്ങള്‍ ഇരു ഭാഷകളിലുമായി വേഷമിട്ടിട്ടുണ്ട്.