'ബാഹുബലി' ഐഐഎം വിദ്യാര്‍ത്ഥികളുടെ പഠനവിഷയമാകുന്നു

Update: 2018-05-20 10:20 GMT
Editor : Muhsina
'ബാഹുബലി' ഐഐഎം വിദ്യാര്‍ത്ഥികളുടെ പഠനവിഷയമാകുന്നു
Advertising

ബാഹുബലി പരമ്പരയിലെ രണ്ടാം ഭാഗമായ ബാഹുബലി 2: ദി കണ്‍ക്ലൂഷനാണ് അഹമ്മദാബാദിലെ ഐ ഐ എം വിദ്യാര്‍ത്ഥികളുടെ പഠനവിഷയമാകുന്നത്.. സമകാലിക സിനിമാ വ്യവസായം എന്ന ഇലെക്ടീവ് വിഷയമായി..

എസ്എസ് രാജമൌലി സംവിധാനം ചെയ്ത ബാഹുബലി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ വിദ്യാര്‍ത്ഥികളുടെ പഠനവിഷയമാകുന്നു. സമകാലിക സിനിമാ വ്യവസായം എന്ന വിഷയമായാണ് ബാഹുബലിയുടെ പഠിപ്പിക്കുന്നത്.

ബാഹുബലി പരമ്പരയിലെ രണ്ടാം ഭാഗമായ ബാഹുബലി 2: ദി കണ്‍ക്ലൂഷനാണ് അഹമ്മദാബാദിലെ ഐ ഐ എം വിദ്യാര്‍ത്ഥികളുടെ പഠനവിഷയമാകുന്നത്.. സമകാലിക സിനിമാ വ്യവസായം എന്ന ഇലെക്ടീവ് വിഷയമായി ബാഹുബലി ഉള്‍പ്പെടുത്തിയിരിക്കുന്നു... ഐഐഎമ്മിലെ അധ്യാപകനായ ഭരതന്‍ കന്തസ്വാമിയാണ് വിഷയം അവതരിപ്പിക്കുന്നത്. ഒരു സിനിമയുടെ രണ്ടാം ഭാഗം ഏതു തരത്തിലാണ് മാർക്കറ്റ് ചെയ്യപ്പെടുന്നത് എന്നതാണ് പഠനവിഷയം.. ആദ്യഭാഗം രണ്ടാംഭാഗത്തേക്കാളും നല്ലതാണെങ്കിലും രണ്ടാം ഭാഗം എങ്ങനെയാണ് പണംവാരുന്നതെന്നും അതിന്റെ വാണിജ്യതന്ത്രങ്ങളുമെല്ലാമായിരിക്കും പാഠ്യവിഷയമാകും.. ഇതേക്കുറിച്ച് സ്റ്റാന്‍ഡ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ഒരു ഗവേഷണം നടന്നിട്ടുള്ളതായും ഭരതന്‍ കന്തസ്വാമിപറയുന്നു. ഈ വാര്‍ത്ത ബാഹുബലി സിനിമയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. 2015ല്‍ പുറത്തിറങ്ങിയ ആദ്യ ഭാഗവും, 2017ലെത്തിയ രണ്ടാം ഭാഗവും ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് വിജയങ്ങളായിരുന്നു.ബാഹുബലി 2 ആദ്യ ദിനം തന്നെ 100 കോടി നേടുകയും ആദ്യ ആഴ്ചയില്‍ 300 കോടിയിലെത്തുകയും ചെയ്തു.. 1800 കോടിയായിരുന്നു സിനിമയുടെ മൊത്തം കലക്ഷന്‍..

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News