ഒരു കളിക്കാരന്‍ ഓടുന്നത് ഒരു പന്തിന്റെ പിറകെ മാത്രമല്ല; ജയസൂര്യയുടെ ക്യാപ്റ്റന്റെ ട്രയിലര്‍ കാണാം

Update: 2018-05-20 23:20 GMT
Editor : Jaisy
ഒരു കളിക്കാരന്‍ ഓടുന്നത് ഒരു പന്തിന്റെ പിറകെ മാത്രമല്ല; ജയസൂര്യയുടെ ക്യാപ്റ്റന്റെ ട്രയിലര്‍ കാണാം
Advertising

മാധ്യമപ്രവര്‍ത്തകനായ പ്രജേഷ് സെൻ ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്

അന്തരിച്ച ഫുട്ബോള്‍ താരം വിപി സത്യനായി ജയസൂര്യ അഭിനയിക്കുന്ന ക്യാപ്റ്റന്റെ ട്രയിലര്‍ പുറത്തിറങ്ങി. സത്യന്റെ ജീവിതത്തെയും ഫുട്ബോള്‍ കരിയറിനെയും പ്രതിപാദിക്കുന്ന ചിത്രത്തിന്റെ ട്രയിലറിന് സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Full View

മാധ്യമപ്രവര്‍ത്തകനായ പ്രജേഷ് സെൻ ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. ടിഎൽ ജോർജാണ് നിർമ്മാണം. അനു സിതാര, സിദ്ദിഖ്, ദീപക് പറമ്പോൽ, രഞ്ജി പണിക്കർ, നിർമൽ പാലാഴി തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങള്‍. ഇവരെ കൂടാതെ സത്യന്റെ പരിശീലകരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ചിത്രത്തിനായി 8500 ഓളം താരങ്ങൾ ഓഡീഷന് വേണ്ടി അപേക്ഷിച്ചിരുന്നു. ഇതിൽ നിന്ന് 700 പേരെ തെരഞ്ഞെടുക്കുകയും വീണ്ടും സ്‌ക്രീനിംഗ് നടത്തിയ ശേഷം 75 പേരെ തെരഞ്ഞെടുക്കുകയുമായിരുന്നു. സിനിമയിൽ കാണിക്കുന്ന വിവിധ മത്സരങ്ങളിലായി ഇവരെ കാണാം.

റഫീഖ് അഹമ്മദ്, ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് ഗോപീസുന്ദറാണ് സംഗീതം നല്‍കിയിരിക്കുന്നത്. ക്യാമറ റോബി വര്‍ഗീസ് രാജ്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News