വിവാദമായി സിനിമാമേഖലയിലെ പകര്‍പ്പാവകാശനിയമം

Update: 2018-05-21 12:35 GMT
Editor : Muhsina
വിവാദമായി സിനിമാമേഖലയിലെ പകര്‍പ്പാവകാശനിയമം

അനുവാദമില്ലാതെ തന്‍റെ പാട്ടുകള്‍ ഉപയോഗിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്ന ഇളയരാജയുടെ വക്കീല്‍ നോട്ടീസ് കൂടുതല്‍ ചര്‍ച്ചകള്‍ക്ക്..

അനുവാദമില്ലാതെ തന്‍റെ പാട്ടുകള്‍ ഉപയോഗിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്ന ഇളയരാജയുടെ വക്കീല്‍ നോട്ടീസ് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നു. നിര്‍മാതാവുമായി പ്രത്യേകകരാര്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ മാത്രമേ തന്‍റെ പാട്ടുകളില്‍ ഇളയരാജയ്ക്ക് പകര്‍പ്പകാശം അവകാശപ്പെടാനാകുവെന്ന് നിയമവിദഗ്ധര്‍ ചൂണ്ടികാട്ടുന്നു. സിനിമമേഖലയിലെ പകര്‍പ്പാവകാശനിയമത്തില്‍ കൂടുതല്‍ വ്യക്തതയുണ്ടാകേണ്ടതിലേക്കാണ് പുതിയ വിവാദവും വിരല്‍ചൂണ്ടുന്നത്.

Advertising
Advertising

1957 ലെ പകര്‍പ്പാവകാശനിയമപ്രകാരം സാഹിത്യം, നാടകം, സംഗീതം, തുടങ്ങിയ മറ്റ് കലാസൃഷ്ടികള്‍‌ എന്നിവയുടെ അവകാശം അതാത് സൃഷ്ടാക്കള്‍ക്കും നിര്‍മാതാക്കള്‍ക്കുമാണ്. സംഗീതത്തിന്‍റ കാര്യത്തില്‍ സംഗീതസംവിധായകന്‍ ആണ് സൃഷ്ടിയുടെ ആദ്യത്തെ അവകാശി. എന്നാല്‍ സൃഷ്ടി സിനിമയ്ക്കായി പണം വാങ്ങി കൈമാറിയാല്‍ ഇത് പൂര്‍ണമായും നിര്‍മാതാവിനാകുമെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നിര്‍മാതാവുമായി പ്രത്യേക കരാര്‍ ഉണ്ടാക്കിയാല്‍ മാത്രമേ പിന്നീട് ഇതില്‍ സംഗീതസംവിധായകന് പകര്‍പ്പാവകാശം ഉണ്ടാകൂവെന്നും നിയമവിദഗ്ധര്‍ പറയുന്നു.

ഇപ്പോഴത്തെ നിലയില്‍ ഗായകര്‍ക്ക് തങ്ങള്‍ പാടിയ പാട്ടുകളില്‍ അവകാശം നല്‍കുന്നതിനായി പ്രത്യേക കരാര്‍ ഉണ്ടാകണം. അതിനാല്‍ തന്നെ എസ്പിബിക്കോ മറ്റ് ഗായകര്‍ക്കോ ഇളയരാജയുടെ സംഗീതത്തില്‍ അവര്‍ പാടിയ പാട്ടുകള്‍ പാടാന്‍ ഇത്തരം കരാറുണ്ടെങ്കിലേ സാധിക്കൂ. നേരത്തെ തന്‍റെ പാട്ടുകള്‍ മറ്റുള്ളവര്‍ പാടുന്നതില്‍ നിന്ന് യേശുദാസ് മറ്റ് ഗായകരെ വിലക്കിയതും വിവാദമായിരുന്നു.

ഏറ്റവും കൂടുതല്‍ പകര്‍പ്പാവകാശ ലംഘനങ്ങള്‍ നടക്കുന്ന സിനമിമേഖലയിലെ പകര്‍പ്പാവകാശനിയമം സംബന്ധിച്ച് കൂടുതല്‍ വ്യക്തതയുണ്ടാകേണ്ടതിലേക്കാണ് പുതിയ വിവാദവും വിരല്‍ ചൂണ്ടുന്നത്.

Writer - Muhsina

contributor

Editor - Muhsina

contributor

Similar News