ഗതികേട് കൊണ്ടാണ് സാര്‍, റോഡുകളുടെ ശോച്യാവസ്ഥക്കെതിരെ മുഖ്യമന്ത്രിയോട് ജയസൂര്യ

Update: 2018-05-22 10:49 GMT
Editor : Jaisy
ഗതികേട് കൊണ്ടാണ് സാര്‍, റോഡുകളുടെ ശോച്യാവസ്ഥക്കെതിരെ മുഖ്യമന്ത്രിയോട് ജയസൂര്യ

തന്റെ ഫേസ്ബുക്ക്‌ പേജില്‍ വീഡിയോ സന്ദേശമായാണ് ജയസൂര്യ മുഖ്യമന്ത്രിക്ക് മുന്‍പാകെ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്

മോശമായ റോഡുകള്‍ മൂലം കേരളത്തില്‍ വര്‍ധിച്ചുവരുന്ന വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ചലച്ചിത്ര താരം ജയസൂര്യ. തന്റെ ഫേസ്ബുക്ക്‌ പേജില്‍ വീഡിയോ സന്ദേശമായാണ് ജയസൂര്യ മുഖ്യമന്ത്രിക്ക് മുന്‍പാകെ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

ജയസൂര്യയുടെ വീഡിയോ പറയുന്നത്

ബഹുമാനപ്പെട്ട സി.എം അറിയുവാന്‍. താങ്കളെ നേരിട്ട് കണ്ടപ്പോള്‍ പറയാന്‍ സാധിക്കാതിരുന്ന ഒരു കാര്യമാണ് ഞാന്‍ ഇപ്പോള്‍ പറയുന്നത്. സര്‍ അന്ന് തിരക്കിലായിരുന്നു. ഗതികേട് കൊണ്ടാണ് ഞാന്‍ ഇങ്ങനെ ഒരു വീഡിയോ മെസേജ് അയക്കുന്നത്. ഇന്ന് രാവിലെ പുറത്തേക്കിറങ്ങിയപ്പോളും ഒരു ചെറുപ്പക്കാരന്‍ റോഡില്‍ വീണ് കയ്യൊടിഞ്ഞു കിടക്കുന്ന കാഴ്ചയാണ് കണ്ടത്.

Advertising
Advertising

ഞങ്ങള്‍ക്ക് വേണ്ട അടിസ്ഥാനപരമായ കാര്യം ഇവിടുത്തെ റോഡുകള്‍ നന്നാക്കുക എന്നതാണ്. റോഡുകളില്‍ നിറയെ കുണ്ടും കുഴിയുമാണ്. അതിനാല്‍ ആളുകള്‍ക്ക് കൃത്യ സമയത്ത് ലക്ഷ്യസ്ഥാനങ്ങളില്‍ എത്താന്‍ സാധിക്കുന്നില്ല.ഞങ്ങളോട് സ്‌നേഹം ഉണ്ടെങ്കില്‍ ഈ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിച്ച് തരണമെന്ന് അപേക്ഷിക്കുന്നു.

Full View
Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News