ബാലന്‍ ചേട്ടന്‍ നായകനാകുന്നു

Update: 2018-05-22 14:22 GMT
ബാലന്‍ ചേട്ടന്‍ നായകനാകുന്നു

വ്യാസന്‍ കെ.പി ഒരുക്കുന്ന അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് മണികണ്ഠനാണ്

കമ്മാട്ടിപ്പാടത്തില്‍ കൃഷ്ണനെയും ഗംഗനെയുക്കാള്‍ പ്രേക്ഷകരുടെ മനസില്‍ പെട്ടെന്ന് കയറിക്കൂടിയ മറ്റൊരാളുണ്ട്..ബാലന്‍ ചേട്ടന്‍. ആദ്യ ചിത്രം കൊണ്ട് തന്റെ അഭിനയശേഷി തെളിയിക്കാന്‍ ബാലന്‍ ചേട്ടനെ അവതരിപ്പിച്ച മണികണ്ഠന് കഴിഞ്ഞു. തന്റെ രണ്ടാമത്തെ ചിത്രത്തിലൂടെ നായകനാകാന്‍ ഒരുങ്ങുകയാണ് മണികണ്ഠന്‍. വ്യാസന്‍ കെ.പി ഒരുക്കുന്ന അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് മണികണ്ഠനാണ്.

Advertising
Advertising

മെട്രോ, അവതാരം,വില്ലാളിവീരന്‍ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് വ്യാസന്‍. വ്യാസന്‍ എടവനക്കാട് എന്ന പേരിലായിരുന്നു തിരക്കഥ എഴുതിയിരുന്നത്. വ്യാസന്റെ അരങ്ങേറ്റ ചിത്രം കൂടിയാണ് അയാള്‍ ജീവിച്ചിരിപ്പുണ്ട്. വിജയ് ബാബുവും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 44 ഫിലിംസിന്റെ ബാനറില്‍ നോബിള്‍ ജേക്കബാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദേശീയ പുരസ്കാര ജേതാവ് കൂടിയായ ഹരിനായരാണ് ക്യാമറ. ഔസേപ്പച്ചനാണ് ചിത്രത്തിന്റെ സംഗീതം.

കമ്മാട്ടിപ്പാടത്തിന്റെ വിജയത്തിന് ശേഷം നിരവധി അവസരങ്ങളാണ് മണികണ്ഠനെ തേടിയെത്തുന്നത്. തൃപ്പൂണിത്തുറ സ്വദേശിയായ മണികണ്ഠന്‍ നാടകനടന്‍ കൂടിയാണ്.

Tags:    

Similar News