തെന്നിന്ത്യന്‍താരം നമിത വിവാഹിതയായി

Update: 2018-05-22 19:16 GMT
Editor : Jaisy
തെന്നിന്ത്യന്‍താരം നമിത വിവാഹിതയായി

2002ലാണ് നമിത സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്

തെന്നിന്ത്യന്‍ നടി നമിത വിവാഹിതയായി. വെള്ളിയാഴ്ച തിരുപ്പതിയില്‍ നടന്ന ചടങ്ങില്‍ നിര്‍മ്മാതാവായ വീരേന്ദ്ര ചൌധരി നമിതയുടെ കഴുത്തില്‍ മിന്നുചാര്‍ത്തി. ഇരുവരും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു.

2002ലാണ് നമിത സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. തമിഴ്,തെലുങ്ക് ഭാഷകളില്‍ തിളങ്ങിയിട്ടുള്ള നമിത മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. പുലിമുരുകനാണ് നമിത ഒടുവില്‍ അഭിനയിച്ച മലയാളചിത്രം. 2016ല്‍ പുറത്തിറങ്ങിയ ഇളമൈ ഊഞ്ഞാലാണ് നമിതയുടെ അടുത്ത് റിലീസ് ചെയ്ത തമിഴ് സിനിമ. ബിഗ് ബോസ് റിയാലിറ്റി ഷോയിലും നമിത സാന്നിധ്യമറിയിച്ചിരുന്നു. അഴകിയ തമിഴ്മകന്‍,നീലകണ്ഠ, പെരുമാള്‍ എന്നിവയാണ് നമിതയുടെ പ്രധാന ചിത്രങ്ങള്‍.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News