ജാനകിയമ്മയുടെ റെക്കോഡ് തകര്‍ത്ത് കെഎസ് ചിത്ര

Update: 2018-05-23 05:37 GMT
Editor : Jaisy
ജാനകിയമ്മയുടെ റെക്കോഡ് തകര്‍ത്ത് കെഎസ് ചിത്ര

പതിനൊന്നാം തവണയും ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ സംസ്ഥാന ബഹുമതിയായ നന്ദി അവാര്‍ഡും കരസ്ഥമാക്കിയിരിക്കുകയാണ് മലയാളിയുടെ വാനമ്പാടി

പാടിയ പാട്ടുകളുടെ എണ്ണം പോലെ തന്നെയാണ് കെഎസ് ചിത്രക്ക് കിട്ടിയ പുരസ്കാരങ്ങളും. മലയാളത്തില്‍ നിന്നും അന്യഭാഷകളില്‍ നിന്നുമായി എണ്ണിയാലൊടുങ്ങാത്ത അവാര്‍ഡുകളാണ് ചിത്രയെ തേടിയെത്തിയിട്ടുള്ളത്. ഇക്കാര്യത്തില്‍ പ്രശസ്ത ഗായിക എസ്.ജാനകിയുടെ റെക്കോഡ് തകര്‍ത്തിരിക്കുകയാണ് ചിത്ര. പതിനൊന്നാം തവണയും ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ സംസ്ഥാന ബഹുമതിയായ നന്ദി അവാര്‍ഡും കരസ്ഥമാക്കിയിരിക്കുകയാണ് മലയാളിയുടെ വാനമ്പാടി.

Advertising
Advertising

ഏറ്റവും കൂടുതല്‍ നന്ദി അവാര്‍ഡ് ലഭിച്ച ഗായികയെന്ന എസ്. ജാനകിയുടെ റെക്കോര്‍ഡ് ഇതോടുകൂടി ചിത്ര മറികടന്നിരിക്കുകയാണ്. ജാനകിയമ്മയ്ക്ക് 10 പ്രാവശ്യമാണ് ഈ പുരസ്‌കാരം ലഭിച്ചിട്ടുള്ളത്. ‘മുകുന്ദ’ എന്ന ചിത്രത്തിലെ ഗോപികാമ്മ എന്ന ഗാനത്തിനാണ് ചിത്രയ്ക്ക് ഇത്തവണ അവാര്‍ഡ് ലഭിച്ചത്. മിക്കി.ജെ.മെയര്‍ സംഗീതം നിര്‍വഹിച്ച ഗാനത്തിന്റെ രചന സിരിവെണ്ണെല സീതാരാമ ശാസ്ത്രിയാണ്. എം.എം.കീരവാണി ഈണമിട്ട ‘കലികി ചിലകല'(1990) എന്ന ഗാനത്തിനാണ് ആദ്യമായി നന്ദി പുരസ്‌കാരം ചിത്രയ്ക്ക് ലഭിക്കുന്നത്. അതിനു ശേഷം രണ്ടു വര്‍ഷങ്ങള്‍ ഒഴികെ 1999വരെ തെലുങ്കിലെ മികച്ച ഗായികയ്ക്കുള്ള ചിത്രക്ക് തന്നെയായിരുന്നു.

Full View
Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News