വയനാട് ചുരം, ഒരു ദിവസം, മൂന്ന് യാത്ര - പതിനൊന്നാം സ്ഥലം

Update: 2018-05-26 12:28 GMT
വയനാട് ചുരം, ഒരു ദിവസം, മൂന്ന് യാത്ര - പതിനൊന്നാം സ്ഥലം

ഒരു ദിവസം വയനാട് ചുരത്തിലൂടെ പോകുന്ന ഒരു കാറിന്റെ മൂന്ന് യാത്രകളാണ് പ്രമേയം.

Full View

വയനാടിന്റെ സമകാലിക സാമൂഹികാവസ്ഥകള്‍ വിഷയമാക്കുന്ന 'പതിനൊന്നാം സ്ഥലം' പ്രദര്‍ശനത്തിനൊരുങ്ങുന്നു. റോഡ് മൂവി ശൈലിയിലാണ് സിനിമ ചിത്രീകരിച്ചിരിച്ചിരിക്കുന്നത്. ഒരു ദിവസം വയനാട് ചുരത്തിലൂടെ പോകുന്ന ഒരു കാറിന്റെ മൂന്ന് യാത്രകളാണ് പ്രമേയം. തന്റെ ടാക്സിയില്‍ നിരവധി ടൂറിസ്റ്റുകളെ വയനാടിന്റെ ചുരം കയറ്റിയ ഒരു ഡ്രൈവര്‍ക്ക് ഒരു ദുഃഖവെള്ളി ദിവസം ഉണ്ടാകുന്ന അനുഭവങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്.

വയനാടിന്റെ പ്രകൃതിസൗന്ദര്യം ചൂഷണം ചെയ്യാനെത്തുന്ന ടൂറിസം നിക്ഷേപങ്ങള്‍ ഒരുവശത്ത് വ്യാപകമാകുമ്പോള്‍ മറുവശത്ത് വയനാട്ടിലെ ആദിവാസി ജനത തങ്ങളുടെ പരമ്പരാഗത ആവാസസ്ഥലങ്ങളില്‍ നിന്നും പിഴുതെറിയപ്പെട്ട് നിസ്സഹായരായി മാറുന്ന അവസ്ഥയെക്കുറിച്ചാണ് സിനിമ സംസാരിക്കുന്നത്. വയനാട്ടിലേക്കുള്ള കുടിയേറ്റങ്ങളും, ഭൂമിയുടെ മേലുള്ള അനധികൃത നിക്ഷേപങ്ങളും, ആദിവാസി ഭൂസമരങ്ങളും, തോട്ടം മേഖലയിലെ പ്രശ്‌നങ്ങളും സിനിമയില്‍ പ്രമേയമായി കടന്നുവരുന്നു.

Advertising
Advertising

തീര്‍ത്തും പുതുമുഖങ്ങളായ അണിയറപ്രവര്‍ത്തകരും അഭിനേതാക്കളും ഒന്നിച്ച ഈ സിനിമ വലിയ സാങ്കേതിക സംവിധാനങ്ങളൊന്നുമുപയോഗിക്കാതെ ചെറിയ ബഡ്ജറ്റിലാണ് പൂര്‍ത്തിയാക്കിയിട്ടുള്ളത്. കേരളീയം കളക്ടീവിന്റെ ബാനറില്‍ അശോകന്‍ നമ്പഴിക്കാട് നിര്‍മ്മിച്ച് രഞ്ജിത്ത് ചിറ്റാടെയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. എസ്. ശരതിന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് കെ. സജിമോനാണ്. നിജയ് ജയനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ജിതിന്‍രാജ്, പി.ടി. മനോജ്, മംഗ്ലു ശ്രീധര്‍, ചന്ദ്രന്‍, പ്രശാന്ത്. കെ.എന്‍, പ്രേംകുമാര്‍, സനല്‍ മാനന്തവാടി തുടങ്ങിയവരാണ് അഭിനേതാക്കള്‍.

പതിനൊന്നാം സ്ഥലത്തിന്റെ പ്രിവ്യൂ ഷോ ഈ ആഗസ്റ്റ് 14 ന് രാവിലെ 9 മണിക്ക് തൃശ്ശൂര്‍ കൈരളി തിയ്യേറ്ററില്‍ വെച്ച് നടക്കും.

Tags:    

Similar News