കാളിദാസ് ജയറാം മലയാളത്തില്‍ രണ്ടാം വരവിനൊരുങ്ങുന്നു

Update: 2018-05-28 15:34 GMT
Editor : Jaisy
കാളിദാസ് ജയറാം മലയാളത്തില്‍ രണ്ടാം വരവിനൊരുങ്ങുന്നു

എബ്രിഡ് ഷൈന്‍ ഒരുക്കുന്ന ചിത്രത്തില്‍ നായകനായിട്ടാണ് കാളിദാസിന്റെ രണ്ടാം വരവ്

ബാലതാരമായി വന്ന് മലയാളികളുടെ ഇഷ്ടം കവര്‍ന്നെടുത്ത കാളിദാസ് ജയറാം മലയാളത്തിലേക്ക് രണ്ടാം വരവിനൊരുങ്ങുന്നു. എബ്രിഡ് ഷൈന്‍ ഒരുക്കുന്ന ചിത്രത്തില്‍ നായകനായിട്ടാണ് കാളിദാസിന്റെ രണ്ടാം വരവ്. തന്റെ ഫേസ്ബുക്ക് പേജിലൂടെ കാളിദാസ് തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. കുട്ടിക്കാലത്ത് എബ്രിഡ് തന്റെ ചിത്രങ്ങളെടുത്തതായി ഓര്‍ക്കുന്നുവെന്നും അദ്ദേഹത്തോടൊപ്പമുള്ള ചിത്രം തന്നെ സന്തോഷിപ്പിക്കുന്നതായും കാളിദാസ് കുറിച്ചു.

അടുത്ത ആഴ്ച ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. ക്യാമ്പസ് പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രമാണെന്നാണ് സൂചന. 1983, ആക്ഷന്‍ ഹീറോ ബിജു എന്നിവയ്ക്ക് ശേഷം എബ്രിഡ് ഷൈന്‍ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.

Advertising
Advertising

താരദമ്പതികളായ ജയറാമിന്റെയും പാര്‍വ്വതിയുടെയും മകനായ കാളിദാസ് സത്യന്‍ അന്തിക്കാടിന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശീയ,സംസ്ഥാന പുരസ്കാരങ്ങളും കാളിദാസ് സ്വന്തമാക്കി. ഒരു പക്കാ കഥാ എന്ന തമിഴ് ചിത്രത്തിലെ നായകനും കൂടിയാണ് കാളിദാസ്.

Full View
Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News