ആരാധകര്‍ ആവേശത്തോടെ കാത്തിരുന്നത് ലിപ്സിംങ്ക് കേള്‍ക്കാനോ !

Update: 2018-05-28 11:36 GMT
ആരാധകര്‍ ആവേശത്തോടെ കാത്തിരുന്നത് ലിപ്സിംങ്ക് കേള്‍ക്കാനോ !

സംഗീതമേളയില്‍ പങ്കെടുത്തത് വെറുതെ സമയം പാഴാക്കലായിരുന്നെന്നാണ് ബോളിവുഡ് താരം സോനാലി ബേന്ദ്ര ട്വിറ്ററില്‍ കുറിച്ചത്.

കനേഡിയന്‍ പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ ഇന്ത്യയിലെത്തുന്നു എന്നറിഞ്ഞതുമുതല്‍ ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരുന്നത്. 50,000ത്തിലധികം പേരാണ് ബീബറിനെ കാണാനും തത്സമയം പാട്ട് കേള്‍ക്കുവാനുമായി മുംബെയിലെ മുംബൈ ഡിവൈ പാട്ടിലെ സ്‌റ്റേഡിയത്തില്‍ എത്തിയത്. ആലിയാ ഭട്ട്, അര്‍ബാസ് ഖാന്‍, മലൈക അറോറ, ശ്രീദേവി തുടങ്ങി വന്‍ ബോളിവുഡ് താരനിര തന്നെ സദസിലുണ്ടായിരുന്നു. എന്നാല്‍ അവതരിപ്പിച്ച പാട്ടുകളില്‍ ഭൂരിഭാഗവും നേരത്തെ റെക്കോര്‍ഡ് ചെയ്ത പാട്ടുകള്‍ക്ക് ചുണ്ടനക്കിക്കൊണ്ട് ലിപ് സിങ്കിംഗ് നല്‍കുകയായിരുന്നുവെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്ന ആക്ഷേപം.

Advertising
Advertising

''ജസ്റ്റിന്‍ ബീബര്‍ ലൈവായി പാടിയിരുന്നെങ്കില്‍ സന്തോഷമാവുമായിരുന്നു. നാല് പാട്ടുകള്‍ മാത്രമാണ് അദ്ദേഹം ലൈവായി പാടിയത്. ഒരു ആര്‍ട്ടിസ്റ്റെന്ന നിലയില്‍ അദ്ദേഹത്തിനുണ്ടായിരിക്കേണ്ടുന്ന കഴിവ് തത്സമയം പാടാനാവുക എന്നതാണ്. പക്ഷേ അദ്ദേഹം അതിനായുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നില്ല.'' സംഗീതമേള ആസ്വദിക്കാനെത്തിയ പ്രശസ്ത സംവിധായകന്‍ അനുരാഗ് ബസുവിന്റെ മകള്‍ ദേശീയമാധ്യമത്തോട് പറഞ്ഞു. സംഗീതമേളയില്‍ പങ്കെടുത്തത് വെറുതെ സമയം പാഴാക്കലായിരുന്നെന്നാണ് ബോളിവുഡ് താരം സോനാലി ബേന്ദ്ര ട്വിറ്ററില്‍ കുറിച്ചത്.

Biebered out!!! Missed d efficiency of @WizcraftIndia n d personal touch of @WizAndreTimmins #wasteoftime

— Sonali Bendre Behl (@iamsonalibendre) May 10, 2017

നിരവധി വര്‍ഷങ്ങളായുള്ള ഇന്ത്യന്‍ ആരാധകരുടെ കാത്തിരിപ്പിന്റെ സാക്ഷാല്‍കാരമായിരുന്നു ജസ്റ്റിന്‍ ബീബറുടെ ഇന്ത്യന്‍ സന്ദര്‍ശനം. വളരെ വലിയ തുകയാണ് ഇതിനായി പലരും ചിലവഴിച്ചത്. സംഗീതമേളയിലേക്കുള്ള ടിക്കറ്റിന്റെ ഏറ്റവും കുറഞ്ഞ നിരക്ക് 5000രൂപയോളമായിരുന്നു. ''ജസ്റ്റിന്റെ പ്രകടനം വളരെ നിലവാരം കുറഞ്ഞതായിരുന്നു. എനര്‍ജി ലെവലും മോശമായിരുന്നു. പല പാട്ടുകള്‍ക്കും ലിപ്സിങ്ക് ചെയ്യുകയായിരുന്നു.'' 36,000 രൂപ നല്‍കി പാസെടുത്ത ഒരു ആരാധകന്‍ പ്രതികരിച്ചു.

Similar News