സിനിമയില്‍ ദേശീയഗാനം കേട്ടാലും എഴുന്നേറ്റ് നില്‍ക്കണം: ഷാരൂഖ് ഖാന്‍

Update: 2018-05-30 17:58 GMT
Editor : Sithara
സിനിമയില്‍ ദേശീയഗാനം കേട്ടാലും എഴുന്നേറ്റ് നില്‍ക്കണം: ഷാരൂഖ് ഖാന്‍
Advertising

ദങ്കല്‍ എന്ന ചിത്രം കാണുന്നവര്‍ സിനിമയുടെ ഭാഗമായ ദേശീയഗാനം കേള്‍ക്കുമ്പോഴും എഴുന്നേറ്റ് നില്‍ക്കുന്നത് ശ്രദ്ധയില്‍പെടുത്തിയപ്പോഴായിരുന്നു ഷാരൂഖിന്റെ മറുപടി.

Full View

തിയേറ്ററില്‍ സിനിമയുടെ ഭാഗമായി ദേശീയഗാനം കേട്ടാലും എഴുന്നേറ്റ് നില്‍ക്കണമെന്ന് നട‍ന്‍ ഷാരൂഖ് ഖാന്‍. പുതിയ ചിത്രമായ റഈസിന്റെ പ്രചാരണത്തിന്റെ ഭാഗമായി ദുബൈ ബോളിവുഡ് പാര്‍ക്കില്‍ എത്തിയ ഷാരൂഖ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

സിനിമാഹാളില്‍ ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റു നില്‍ക്കണമെന്ന കോടതി നിര്‍ദേശം അനുസരിച്ച് ദങ്കല്‍ എന്ന ചിത്രം കാണുന്നവര്‍ സിനിമയുടെ ഭാഗമായ ദേശീയഗാനം കേള്‍ക്കുമ്പോഴും എഴുന്നേറ്റ് നില്‍ക്കുന്നത് ശ്രദ്ധയില്‍പെടുത്തിയപ്പോഴായിരുന്നു ഷാരൂഖിന്റെ മറുപടി.

ആഗോളതലത്തില്‍ പ്രേക്ഷകരെ അഭിസംബോധന ചെയ്യുന്ന വിധം ബോളിവുഡ് സിനിമകള്‍ അതിന്റെ ഭാഷ മെച്ചപ്പെടുത്തണം. മൈ നെയിം ഈ ഖാന്‍, ദങ്കല്‍ തുടങ്ങിയ സിനിമകള്‍ അത്തരത്തില്‍ ആഗോളവിഷയങ്ങള്‍ കൈകാര്യം ചെയ്തവയാണ്. സംഭാഷണം കുറവാണെങ്കില്‍ മലയാളം സിനിമയില്‍ അഭിനയിക്കുമെന്നും ഷാരൂഖ് ഖാന്‍ പറഞ്ഞു.

ന‍ടന്‍ നവാസുദ്ദീന്‍ സിദ്ധീഖി, റഈസിന്റെ സംവിധായകന്‍ രാഹുല്‍ ദോലാഖിയ, നിര്‍മാതാവ് റിതേഷ് സിദ്‍വാനി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News