ഒക്ടോബറില്‍ ഭാവനയ്ക്ക് കല്യാണം

Update: 2018-05-30 15:49 GMT
ഒക്ടോബറില്‍ ഭാവനയ്ക്ക് കല്യാണം

ഭാവനയുടെ ജന്‍മനാടായ തൃശൂരില്‍ വച്ച് വളരെ ലളിതമായ ചടങ്ങുകളോടെയായിരിക്കും വിവാഹം

പ്രശസ്ത നടി ഭാവനയുടെ വിവാഹം ഒക്ടോബര്‍ 27ന് നടക്കും. കന്നഡ നിര്‍മ്മാതാവായ നവീന്‍ കൃഷ്ണന്‍ആണ് വരന്‍. ഭാവനയുടെ ജന്‍മനാടായ തൃശൂരില്‍ വച്ച് വളരെ ലളിതമായ ചടങ്ങുകളോടെയായിരിക്കും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും ചടങ്ങില്‍ പങ്കെടുക്കുക.

2012ല്‍ റോമിയോ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് ഭാവനയും നവീനും പരിചയപ്പെടുന്നത്. സൌഹൃദം പിന്നീട് പ്രണയമാവുകയായിരുന്നു. നേരത്തെ തന്നെ വിവാഹിതരാകാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഭാവനയുടെ അച്ഛന്‍ മരിച്ചതുകൊണ്ട് വിവാഹം മാറ്റിവയ്ക്കുകയായിരുന്നു. മാര്‍ച്ചിലാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. തീര്‍ത്തും ലളിതമായ ചടങ്ങുകളായിരുന്നു വിവാഹ നിശ്ചയത്തിനും ഉണ്ടായിരുന്നത്. പൃഥ്വിരാജ് നായകനായ ആദത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് സ്കോട്ട്‍ലാന്റിലാണ് ഭാവന. അഡ്വവഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടനാണ് ഭാവനയുടെതായി പുറത്തിറങ്ങാന്‍ പോകുന്ന മറ്റൊരു ചിത്രം.

Advertising
Advertising

2002ല്‍ കമല്‍ സംവിധാനം ചെയ്ത നമ്മളിലൂടെയാണ് ഭാവന സിനിമയിലെത്തുന്നത്. പിന്നീട് സഹനടിയുടെ റോളുകളില്‍ ഒതുങ്ങിപ്പോയ ഭാവനയെ സൂപ്പര്‍നായികയാക്കിയത് അന്യഭാഷകളായിരുന്നു. അന്യഭാഷകളില്‍ തിളങ്ങിയ ഭാവന പിന്നീട് മലയാളത്തില്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള താരങ്ങളുടെ നായികയായി. മികച്ച സഹനടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം രണ്ട് തവണ ഭാവനക്ക് ലഭിച്ചിട്ടുണ്ട്.

Tags:    

Similar News