ബിഗ്ബിക്ക് പിന്നാലെ ദുല്‍ഖറിന്റെ തീവ്രത്തിനും രണ്ടാം ഭാഗം വരുന്നു

Update: 2018-05-30 21:52 GMT
Editor : Muhsina
ബിഗ്ബിക്ക് പിന്നാലെ ദുല്‍ഖറിന്റെ തീവ്രത്തിനും രണ്ടാം ഭാഗം വരുന്നു

രണ്ടാം ഭാഗത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ ആയിരിക്കില്ല കേന്ദ്ര കഥാപാത്രത്ത അവതരിപ്പിക്കുക. തീവ്രം പുറത്തിറങ്ങി 5 വര്‍ഷം പിന്നിടുമ്പോഴാണ് രണ്ടാം ഭാഗം സംവിധായകന്‍ പ്രഖ്യാപിക്കുന്നത്. അഭിനേതാവ്..

മമ്മൂട്ടിയുടെ ബിഗ്ബിക്ക് പിന്നാലെ ദുല്‍ഖര്‍ സല്‍മാന്റെ തീവ്രത്തിനും രണ്ടാം ഭാഗം വരുന്നു. സംവിധായകന്‍ രൂപേഷ് പീതാംബരനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. രണ്ടാം ഭാഗത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ ആയിരിക്കില്ല കേന്ദ്ര കഥാപാത്രത്ത അവതരിപ്പിക്കുക. തീവ്രം പുറത്തിറങ്ങി 5 വര്‍ഷം പിന്നിടുമ്പോഴാണ് രണ്ടാം ഭാഗം സംവിധായകന്‍ പ്രഖ്യാപിക്കുന്നത്. അഭിനേതാവ് കൂടിയായ രൂപേഷ് പീതാംബരന്റെ ആദ്യ സംവിധാന സംരംഭം കൂടിയായിരുന്നു ചിത്രം.

Advertising
Advertising

സെക്കന്റ് ഷോയ്ക്കും ഉസ്താദ് ഹോട്ടലിനു ശേഷം ദുല്‍ഖര്‍ സല്‍മാന്റേതായി പുറത്തിറങ്ങുന്ന മൂന്നാമത്തെ ചിത്രം കൂടിയായിരുന്നു തീവ്രം. ആദ്യ പകുതിയില്‍ തന്നെ ക്ലൈമാക്സ് പറയുകയും പിന്നീട് ഫ്ലാഷ് ബ്ലാക്കിലൂടെ സഞ്ചരിക്കുകയും ചെയ്ത് ചിത്രം പ്രേക്ഷകരെ കയ്യിലെടുക്കുന്നതില്‍ അത്ര വിജയിച്ചിരുന്നില്ല. എങ്കിലും കഥ പറച്ചിലിന്റെ ശൈലി ശ്രദ്ധിക്കപ്പെട്ടിരുന്നു.

എന്തായാലും രണ്ടാം ഭാഗമൊരുക്കുമ്പോള്‍ ദുല്‍ഖറാകില്ല കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുകയെന്നും സംവിധായകന്‍ വ്യക്തമാക്കി. കഥയും കഥാപാത്രവുമെല്ലാം പുതുമ നിറഞ്ഞതായിരിക്കുമെന്നും 2019ലായിരിക്കും ചിത്രം സംഭവിക്കുകയെന്നും രൂപേഷ് പീതാംബരന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News