ഒന്നു കണ്ണിറുക്കി, സോഷ്യല്‍ മീഡിയ കൂടെപ്പോന്നു

Update: 2018-05-31 12:18 GMT
Editor : Jaisy
ഒന്നു കണ്ണിറുക്കി, സോഷ്യല്‍ മീഡിയ കൂടെപ്പോന്നു

ഇന്‍സ്റ്റഗ്രാമില്‍ പ്രിയയെ പിന്തുടരുന്നവരുടെ എണ്ണം അനുനിമിഷം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്

മാണിക്യ മലരായ പൂവി എന്ന പാട്ടും പാട്ടിലെ കോളേജ് വിദ്യാര്‍ഥിയും ഞൊടിയിട കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയത്. ഗാനരംഗത്തിലെ കണ്ണിറുക്കിയ പെണ്‍കുട്ടി പ്രിയ വാര്യര്‍ ഒറ്റ പാട്ട് കൊണ്ട് തന്നെ ആരാധകരുടെ കണ്ണില്‍ കയറിയിരുന്നു. പ്രിയയുടെ സോഷ്യല്‍ മീഡിയ അക്കൌണ്ടുകള്‍ തേടിപ്പിടിച്ച് പിന്തുടരാനും തുടങ്ങി. പാട്ട് യു ട്യൂബില്‍ ഹിറ്റായതു പോലെ പ്രിയയും തരംഗമായി. ഇന്‍സ്റ്റഗ്രാമില്‍ പ്രിയയെ പിന്തുടരുന്നവരുടെ എണ്ണം അനുനിമിഷം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 1.7 മില്യണ്‍ ഫോളോവേഴ്സാണ് പ്രിയക്ക് ഇന്‍സ്റ്റഗ്രാമിലുള്ളത്. ട്വിറ്ററിലെ കാര്യവും ഇങ്ങിനെ തന്നെ.

Advertising
Advertising

ദേശീയ മാധ്യമങ്ങളിലും പാട്ടും പ്രിയയും വാര്‍ത്തയായിക്കഴിഞ്ഞു. പാട്ട് വന്നതോടെ ട്രോളന്‍മാര്‍ക്കും പണിയായി. ഗാനരംഗത്തിലെ കണ്ണിറുക്കി രംഗം വച്ചാണ് മിക്ക ട്രോളുകളും പുറത്തിറങ്ങുന്നത്. തൃശൂര്‍ സ്വദേശിനിയായ പ്രിയ വിമല കോളേജിലെ വിദ്യാര്‍ഥിനിയാണ്.

ചങ്ക്സിന് ശേഷം ഒമര്‍ ലുലു ഒരുക്കുന്ന ചിത്രമാണ് ഒരു അഡാര്‍ ലവ്. ഒരു കൂട്ടം പുതുമുഖങ്ങള്‍ അണിനിരക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഔസേപ്പച്ചന്‍ വാളക്കുഴിയാണ്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News