പ്രഭാസ് ബോളിവുഡിലേക്ക്

Update: 2018-06-02 05:58 GMT
Editor : Sithara
പ്രഭാസ് ബോളിവുഡിലേക്ക്

200 കോടി മുടക്കി നിര്‍മിക്കുന്ന ബിഗ് ബജറ്റ് ചിത്രം സഹോ പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ തന്നെ പ്രഭാസ് ബോളിവുഡ് ചിത്രത്തിന്‍റെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍

പ്രഭാസ് ബോളിവുഡില്‍ അരങ്ങേറ്റം നടത്താന്‍ ഒരുങ്ങുന്നതായി സൂചന. 200 കോടി മുടക്കി നിര്‍മിക്കുന്ന സഹോ പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ തന്നെ പ്രഭാസ് ബോളിവുഡ് ചിത്രത്തിന്‍റെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബാഹുബലിയിലൂടെ ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ പ്രഭാസ് ബോളിവുഡിലേക്ക് ചുവടുവെക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് ഭാഷകളിലായി സുജിത് സംവിധാനം ചെയ്യുന്ന സഹോയുടെ ഷൂട്ടിങ് തിരക്കിലാണ് പ്രഭാസ് ഇപ്പോള്‍. ബാഹുബലി പോലെ 200 കോടി മുടക്കുമുതലില്‍ ഒരു ബ്രഹ്മാണ്ഡ ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നത്. ബോളിവുഡ് താരം ശ്രദ്ധ കപൂര്‍ സഹോയിലൂടെ ദക്ഷിണേന്ത്യന്‍ അരങ്ങേറ്റം കുറിക്കുകയാണ്.

Advertising
Advertising

യൂറോപ്പിന്‍റെ പശ്ചാത്തലത്തില്‍ 1960-70 കാലഘട്ടത്തിലെ പ്രണയകഥയാണ് സിനിമ ദൃശ്യവത്ക്കരിക്കുക. സഹോയില്‍ അരുണ്‍ വിജയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഹോളിവുഡ് കൊറിയോഗ്രാഫര്‍ കെന്നി ബേറ്റ്‌സ് ആണ് സംഘട്ടനരംഗങ്ങള്‍ ഒരുക്കുന്നത്. ഹൈദരാബാദ്, മുംബൈ, ദുബൈ, അബൂദബി, യൂറോപ്പ് എന്നിവിടങ്ങളിലായാണ് സിനിമ ചിത്രീകരിച്ചത്. തെലുഗു, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായി സഹോ പുറത്തിറങ്ങും.

അടുത്ത വര്‍ഷം ജൂലൈയോടെ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകും. ഇതിന് ശേഷമാകും ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കുക.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News