ഐഎഫ്എഫ്കെക്ക് നാളെ തുടക്കം; ദി ഇന്‍സള്‍ട്ട് ഉദ്ഘാടന ചിത്രം

Update: 2018-06-02 04:10 GMT
Editor : Muhsina
ഐഎഫ്എഫ്കെക്ക് നാളെ തുടക്കം; ദി ഇന്‍സള്‍ട്ട് ഉദ്ഘാടന ചിത്രം
Advertising

ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ആഘോഷം ഒഴിവാക്കിയാകും ചലച്ചിത്രോത്സവം നടക്കുക. നാളെ മുതല്‍ ഈ മാസം 16 വരെ തിരുവനന്തപുരം സിനിമകളുടെ തലസ്ഥാനം കൂടിയാകും. നാളെ വൈകുന്നേരം..

ഇരുപത്തിരണ്ടാമത് രാജ്യാന്തര ചലച്ചിത്രമേളക്ക് നാളെ തുടക്കമാകും. ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ആഘോഷം ഒഴിവാക്കിയാകും ചലച്ചിത്രോത്സവം നടക്കുക. ദി ഇന്‍സള്‍ട്ട് ആണ് ഉദ്ഘാടനചിത്രം.

Full View

നാളെ മുതല്‍ ഈ മാസം 16 വരെ തിരുവനന്തപുരം സിനിമകളുടെ തലസ്ഥാനം കൂടിയാകും. നാളെ വൈകുന്നേരം ആറ് മണിക്ക് നിശാഗന്ധിയില്‍ ലളിതമായ ചടങ്ങുകളോടെയാകും രാജ്യാന്തര ചലച്ചിത്രമേള ആരംഭിക്കുക. ബംഗാളി നടി മാധവി മുഖര്‍ജി, പ്രകാശ് രാജ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഓഖി ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ചടങ്ങില്‍ അനുശോചനം അര്‍പ്പിച്ചാകും മേള തുടങ്ങുക... വിവിധ തീയറ്ററുകളിലായി 8848 സീറ്റുകളാണ് ഒരുക്കിയിരിക്കുന്നത്.

65 രാജ്യങ്ങളില്‍ നിന്നായി 190 ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. ഇന്ത്യന്‍ സിനിമ ഇന്ന്, മലയാള സിനിമ ഇന്ന്, കണ്ടംപററി മാസ്റ്റേഴ്സ് ഇന്‍ഫോക്കസ്, ഐഡന്റിറ്റി ആന്റ് സ്പേസ് തുടങ്ങി 20 വിഭാഗങ്ങളിലാണ് പ്രദര്‍ശനം. മത്സരവിഭാഗത്തില്‍ രണ്ട് മലയാള ചിത്രങ്ങള്‍ ഉള്‍പ്പെടെ 14 ചിത്രങ്ങളാണുള്ളത്. റോഹിങ്ക്യന്‍ വിഷയം ഉള്‍പ്പെടെ അഭയാര്‍ത്ഥി പ്രശ്നം ചര്‍ച്ച ചെയ്യുന്ന നിരവധി ചിത്രങ്ങള്‍ മേളയിലുണ്ട്.. ചിത്രങ്ങളുടെ പ്രദര്‍ശനത്തിനൊപ്പം സെമിനാറുകളും സിംബോസിയവും സംഘടിപ്പിച്ചിട്ടുണ്ട്. സമാപനസമ്മേളനത്തില്‍ വിഖ്യാത റഷ്യന്‍ സംവിധായകന്‍ അലക്സാണ്ടര്‍ സൊക്കുറോവിന് സമഗ്രസംഭാവനക്കുള്ള പുരസ്കാരം സമ്മാനിക്കും.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News