എന്റെ ചിത്രങ്ങളെടുക്കരുത്, ഫോട്ടോഗ്രാഫര്‍മാര്‍ക്കെതിരെ പൊട്ടിത്തെറിച്ച് ജയാ ബച്ചന്‍

Update: 2018-06-03 09:39 GMT
Editor : Jaisy
എന്റെ ചിത്രങ്ങളെടുക്കരുത്, ഫോട്ടോഗ്രാഫര്‍മാര്‍ക്കെതിരെ പൊട്ടിത്തെറിച്ച് ജയാ ബച്ചന്‍
Advertising

മുംബൈ എന്‍എം കോളേജില്‍ ഒരു ഫെസ്റ്റിനെത്തിയതായിരുന്നു ബിഗ് ബിയുടെ ഭാര്യ

കുടുംബ സമേതമല്ലാതെ പൊതുപരിപാടികളില്‍ പങ്കെടുക്കുന്ന പതിവ് പണ്ടേ ജയാ ബച്ചനില്ല. അഥവാ പങ്കെടുത്താല്‍ തന്നെ എല്ലാവരോടും സൌഹാര്‍ദ്ദപരമായി പെരുമാറാനും ജയ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. പക്ഷേ കഴിഞ്ഞ ദിവസം ജയയുടെ ക്ഷമയെ വരെ പരീക്ഷിക്കുന്ന സംഭവമുണ്ടായി. അനുവാദമില്ലാതെ തന്റെ ഫോട്ടോ എടുത്ത ഫോട്ടോഗ്രാഫര്‍മാര്‍ക്കെതിരെയും വിദ്യാര്‍ഥികള്‍ക്കെതിരെയും അവര്‍ പൊട്ടിത്തെറിച്ചു.

മുംബൈ എന്‍എം കോളേജില്‍ ഒരു ഫെസ്റ്റിനെത്തിയതായിരുന്നു ബിഗ് ബിയുടെ ഭാര്യ. വിദ്യാര്‍ഥികള്‍ക്കൊപ്പമുള്ള സംവാദത്തിന്റെ ആദ്യം തന്നെ തന്റെ ഫോട്ടോ എടുക്കരുതെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതൊന്നും വകവയ്ക്കാതെ ഫോട്ടോഗ്രാഫര്‍മാരും വിദ്യാര്‍ഥികളും ജയയുടെ ഫോട്ടോ എടുത്തു. ഇതില്‍ ക്ഷുഭിതയായ ജയയുടെ ക്ലാസ് പിന്നെ അതിനെക്കുറിച്ചായി. ദയവായി എന്റെ ചിത്രങ്ങളെടുക്കരുത്, എനിക്കിഷ്ടമല്ല അത്, എന്റെ കണ്ണുകള്‍ക്ക് നേരെയാണ് അത് വരുന്നത്. ഇന്ത്യാക്കാരായ നമ്മള്‍ മനസിലാക്കേണ്ട സാമാന്യ മര്യാദകളിലൊന്നാണിത്. ഒരു ക്യാമറയോ മൊബൈലോ ഉണ്ടെങ്കില്‍ മറ്റുള്ളവരുടെ അനുവാദമില്ലാതെ അവരുടെ ഫോട്ടോ എടുക്കാന്‍ ആരാണ് നിങ്ങള്‍ക്ക് അനുവാദം നല്‍കിയത്. ഇതും ഒരു പ്രാഥമിക വിദ്യാഭ്യാസത്തിലുള്‍പ്പെട്ടതാണ്. സ്കൂളുകളിലും കോളേജുകളിലും അധ്യാപകര്‍ ഇതിനെക്കുറിച്ച് ബോധവത്ക്കരണം നടത്തണം. ശരിക്കും ഇങ്ങിനെ ഫോട്ടോ എടുക്കുന്നത് ഒരു ശല്യമാണ്. എന്റെ ഫോട്ടോ എടുക്കരുതെന്ന് പറയാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്. ഞാനിവിടെ സംസാരിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങള്‍ എന്റെ മുന്നിലിരുന്ന്, എന്റെ കണ്ണുകളില്‍ നോക്കി ഫോട്ടോ എടുക്കുന്നു, ഈ പ്രവൃത്തിയെ ഞാന്‍ വെറുക്കുന്നു..ജയ പറഞ്ഞു.

സ്വതവേ ഞാന്‍ അധികം സംസാരിക്കുന്ന കൂട്ടത്തിലല്ല, അതുകൊണ്ടാണ് ഞാന്‍ പൊതുപരിപാടികളില്‍ അധികം പങ്കെടുക്കാത്തത്. ഞാനൊരിക്കലും മാധ്യമങ്ങള്‍ക്കും അവര്‍ ചിത്രങ്ങളെടുക്കുന്നതിനും എതിരല്ല, പക്ഷേ എല്ലാത്തിനും ഒരു സമയമുണ്ട്. ഒരു മുത്തശ്ശി എന്ന രീതിയില്‍ നിങ്ങളോട് ശബ്ദമുയര്‍ത്തി സംസാരിച്ചതില്‍ ക്ഷമ ചോദിക്കുന്നതായും ജയാ ബച്ചന്‍ കൂട്ടിച്ചേര്‍ത്തു.

Full View
Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News