ഡിയര്‍ ഫ്രണ്ട്സ്, പൂമരത്തിന്‍റെ റിലീസ് ചെറുതായിട്ട് ഒന്ന് നീട്ടിയിട്ടുണ്ട്

Update: 2018-06-03 08:42 GMT
Editor : rishad
ഡിയര്‍ ഫ്രണ്ട്സ്, പൂമരത്തിന്‍റെ റിലീസ് ചെറുതായിട്ട് ഒന്ന് നീട്ടിയിട്ടുണ്ട്

പൂമരത്തിന് വേണ്ടിയുളള മലയാളിയുടെ കാത്തിരിപ്പ് തുടരുകയാണ്.

കാളിദാസ് ജയറാം-എബ്രിഡ് ഷൈന്‍ ടീമിന്‍റെ പൂമരത്തിന് വേണ്ടിയുളള മലയാളിയുടെ കാത്തിരിപ്പ് തുടരുകയാണ്. ഒരു പക്ഷേ മൊയ്തീന് വേണ്ടി കാഞ്ചനമാലപോലും ഇങ്ങനെ കാത്തിരുന്നുകാണില്ലെന്നാണ് ട്രോളര്‍മാര്‍ പറഞ്ഞുപരത്തുന്നത്. അങ്ങനെ കാത്തിരിപ്പിനൊടുവിലാണ് പൂമരത്തിന്‍റെ റിലീസ് ഈ മാസം 9ന് എന്ന് കാളിദാസ് ജയറാം തന്നെ പുറത്തുവിട്ടത്. "അന്നെ ചോദിച്ചതാണ് ഏത് 9ന് എന്ന്. എല്ലാ മാസവും 9 ഉണ്ടല്ലോ എന്ന് കൊച്ചിന്‍ ഹനീഫ സ്റ്റെയിലിലായിരുന്നു മറുപടി". മറ്റൊരു ട്രോള്‍.

Advertising
Advertising

ഇന്നിപ്പോള്‍ അതു തന്നെ സംഭവിച്ചു. പൂമരം റിലീസ് ഒന്ന് നീട്ടി. വലിയ നീട്ടലൊന്നുമില്ല, ചെറുതായൊന്ന് നീട്ടിയെന്നാണ് കാളിദാസ് തന്നെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ,

Dear Friends
ചില ടെക്നിക്കൽ പ്രോബ്ലെംസ് കാരണം മാർച്ച് 9 ന് പൂമരം റിലീസ് എന്നുള്ളത് 'ചെറുതായിട്ട് ' ഒന്നു നീട്ടി എന്നുള്ളതാണ് ഒരു നഗ്ന സത്യം
[ വളരെ കുറച്ചു ദിവസങ്ങളുടെ വ്യത്യാസം മാത്രമേ ഉണ്ടാവൂ ]

ഏതായാലും ഇൌ പോസ്റ്റിനെയും ട്രോളര്‍മാര്‍ വെറുതെവിട്ടിട്ടില്ല. പോസ്റ്റിന് താഴെ ഉഗ്രന്‍ ട്രോളുകളാണ്.

Full View
Tags:    

Writer - rishad

contributor

Editor - rishad

contributor

Similar News