ലിച്ചീ നീ എന്തിനാണ് കരഞ്ഞത്, മാപ്പ് ചോദിച്ചത്: റിമാ കല്ലിങ്കല്‍

Update: 2018-06-04 18:47 GMT
Editor : Jaisy
ലിച്ചീ നീ എന്തിനാണ് കരഞ്ഞത്, മാപ്പ് ചോദിച്ചത്: റിമാ കല്ലിങ്കല്‍

65 വയസ് പ്രായമുള്ള മമ്മൂട്ടിക്ക് അച്ഛന്‍ വേഷം ചെയ്യാന്‍ കഴിയില്ലെന്ന് ആളുകള്‍ എന്തിനാണ് കരുതുന്നത്

മമ്മൂട്ടിക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്നാരോപിച്ച് ആരാധകരുടെ ആക്രമണത്തിനിരയായ അന്ന രേഷ്മ രാജന് പിന്തുണയുമായി നടി റിമ കല്ലിങ്കല്‍. എന്തിനാണ് ലിച്ചി കരഞ്ഞതെന്നും മാപ്പ് ചോദിച്ചതെന്നും റിമ ചോദിച്ചു.

''65 വയസ് പ്രായമുള്ള മമ്മൂട്ടിക്ക് അച്ഛന്‍ വേഷം ചെയ്യാന്‍ കഴിയില്ലെന്ന് ആളുകള്‍ എന്തിനാണ് കരുതുന്നത്. അദ്ദേഹം ആ റോള്‍ ഗംഭീരമാക്കുമെന്നാണ് ഞാന്‍ വിചാരിക്കുന്നത്. കൗരവരിലെ കഥാപാത്രത്തെ ഓര്‍മയില്ലേ? റിമ ചോദിക്കുന്നു. മലയാളസിനിമയിലെ അതിബുദ്ധിമാനായ നടനായ ആയ അദ്ദേഹം എഴുപതുകാരനായോ മുപ്പതുകാരനായോ അഭിനയിക്കും. ഉര്‍വശി, ശോഭന, രേവതി എന്നിവരും ഇതുപോലെ അഭിനയിച്ചിട്ടുണ്ട്. ലിച്ചിയെ ട്രോളുന്നവര്‍ സ്വന്തം പേര് നശിപ്പിക്കുകയാണ്. ശരിക്കും എന്താണ് ഇവിടെ പ്രശ്‌നം. എന്തിനാണ് ലിച്ചി മാപ്പുപറഞ്ഞത്?റിമ ചോദിക്കുന്നു.''

Advertising
Advertising

അങ്കമാലി ഡയറീസിലൂടെ സിനിമയിലെത്തിയ നടിയാണ് ലിച്ചിയെന്ന അന്ന രേഷ്മ രാജന്‍. പിന്നീട് വെളിപാടിന്റെ പുസ്തകത്തില്‍ മോഹന്‍ലാലിന്റെ നായികയായും ലിച്ചി അഭിനയിച്ചു. ഒരു ചാനല്‍ പരിപാടിക്കിടെയാണ് അന്നയെ കുരുക്കിയ ചോദ്യമുയര്‍ന്നത്. മമ്മൂട്ടിയും ദുല്‍ഖറും വന്നാല്‍ ആരുടെ നായികയാകുമെന്ന് ചോദിച്ചപ്പോള്‍, ദുല്‍ഖര്‍ നായകനും മമ്മൂട്ടി അച്ഛനുമാകട്ടെ എന്ന് അന്ന മറുപടി നല്‍കി. ഇത് ഇത് മമ്മൂട്ടിയുടെ ചില ആരാധകരെ ചൊടിപ്പിച്ചു. തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ അന്നയ്ക്ക് നേരെ കടുത്ത ആക്രമണമായിരുന്നു. സംഭവത്തെക്കുറിച്ച് വിശദീകരണവുമായി ഫേസ്ബുക്ക് ലൈവിലൂടെ രംഗത്ത് വന്ന അന്ന പൊട്ടിക്കരഞ്ഞാണ് സംസാരിച്ചത്.

Full View
Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News