പൃഥ്വിയുടെ കര്‍ണന്‍ ഒരുങ്ങുന്നത് 300 കോടി രൂപ ചെലവില്‍

Update: 2018-06-05 23:59 GMT
Editor : Jaisy
പൃഥ്വിയുടെ കര്‍ണന്‍ ഒരുങ്ങുന്നത് 300 കോടി രൂപ ചെലവില്‍

ഇന്ത്യയില്‍ തന്നെ ഇതുവരെ പുറത്തിറങ്ങിയിട്ടുള്ള ചിത്രങ്ങളില്‍ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും കര്‍ണനെന്നാണ് റിപ്പോര്‍ട്ട്

പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ എന്ന് നിന്റെ മൊയ്തീന് ശേഷം ആര്‍എസ് വിമല്‍ സംവിധാനം ചെയ്യുന്ന കര്‍ണന്‍ ഒരുങ്ങുന്നത് 300 കോടി രൂപ ചെലവില്‍. ഫേസ്ബുക്കിലൂടെ വിമല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയില്‍ തന്നെ ഇതുവരെ പുറത്തിറങ്ങിയിട്ടുള്ള ചിത്രങ്ങളില്‍ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും കര്‍ണനെന്നാണ് റിപ്പോര്‍ട്ട്. എന്ന് നിന്റെ മൊയ്തീന്‍ റിലീസ് ചെയ്തിട്ട് ഒരു വര്‍ഷം തികയുന്ന അവസരത്തില്‍ വിമല്‍ ഫേസ്ബുക്കിലിട്ട പോസ്റ്റിലൂടെയാണ് കര്‍ണനെക്കുറിച്ച് സൂചന നല്‍കിയത്.

Advertising
Advertising

ദുരിതങ്ങളുടെയും ദുരന്തങ്ങളുടെയും തടസങ്ങളുടെയും ഘോഷയാത്രകള്‍ക്കൊടുവില്‍ എവിടെയോ ഇരുന്ന് മഹാനായ മൊയ്തീന്‍ എന്നെ സഹായിച്ചു...മഹാജനങ്ങള്‍ അത് മഹാവിജയമാക്കി മാറ്റി....

ഇനി കര്‍ണന്‍... ഏത് ദുരിതങ്ങളുടെ ഘോഷയാത്രയിലും എവിടെയോ ഇരുന്ന് കര്‍ണന്‍ എന്നെ സഹായിക്കുമെന്നുറപ്പുണ്ട്. കേട്ടുകേള്‍വി പോലെയല്ല...ഏകദേശം മുന്നൂറ് കോടിയോളം രൂപ ചെലവിട്ടാണ് കര്‍ണന്‍ പൂര്‍ത്തിയാവുക..പോരാടി നേടുന്നതിന് ഒരു സുഖമുണ്ട്..നിങ്ങളുടെ സ്നേഹം പ്രതീക്ഷിച്ചുകൊണ്ട് കര്‍ണന്റെ കളത്തില്‍ ദൈവം എന്ന അത്ഭുതത്തെ കൂട്ടുപിടിച്ച് പോരാട്ട വീര്യത്തോടെ...വിമല്‍ കുറിച്ചു.

മഹാഭാരതത്തിലെ കര്‍ണനെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ തന്നെ വിസ്മയങ്ങള്‍ ആയിരിക്കും ചിത്രത്തില്‍ അണിനിരക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

Full View
Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News