കലക്ഷനില്‍ മമ്മൂട്ടിയുടെ സ്ട്രീറ്റ് ലൈറ്റ്സിനെ കടത്തിവെട്ടി പ്രണവിന്‍റെ ആദി

Update: 2018-06-05 07:42 GMT
Editor : Sithara
കലക്ഷനില്‍ മമ്മൂട്ടിയുടെ സ്ട്രീറ്റ് ലൈറ്റ്സിനെ കടത്തിവെട്ടി പ്രണവിന്‍റെ ആദി

അഞ്ച് ദിനം കൊണ്ട് സ്ട്രീറ്റ് ലൈറ്റ്സ് നേടിയതിന്റെ അഞ്ചിരട്ടിയാണ് ആദി നേടിയത്.

മമ്മൂട്ടിയുടെ സ്ട്രീറ്റ് ലൈറ്റ്സിനെ കടത്തിവെട്ടി പ്രണവ് മോഹന്‍ലാലിന്‍റെ ആദി. അഞ്ച് ദിനം കൊണ്ട് സ്ട്രീറ്റ് ലൈറ്റ്സ് നേടിയതിന്റെ അഞ്ചിരട്ടിയാണ് ആദി നേടിയത്.

സൂപ്പര്‍ സ്റ്റാറിന്‍റെയും സൂപ്പര്‍ സ്റ്റാര്‍ മകന്‍റെയും സിനിമകള്‍ ജനുവരി 26നാണ് തിയേറ്ററിലെത്തിയത്. പ്രണവ് മോഹന്‍ലാലിന്‍റെ നായക അരങ്ങേറ്റമായതിനാല്‍ സിനിമാ രംഗത്ത് നിന്നും വലിയ പ്രമോഷനാണ് ആദിക്ക് ലഭിച്ചത്. പ്രമോഷനും ചിത്രത്തിലെ പ്രണവിന്റെ പ്രകടനവുമെല്ലാം പ്രേക്ഷകരിലെത്തിയെന്നാണ് ആദ്യ ആഴ്ചയിലെ തിയേറ്റര്‍ കലക്ഷന്‍ വ്യക്തമാക്കുന്നത്. അഞ്ച് ദിനം കൊണ്ട് ആദി നേടിയത് 10.15 കോടിയാണ്.

മമ്മൂട്ടി പൊലീസ് വേഷത്തിലെത്തിയ സ്ട്രീറ്റ് ലൈറ്റ്സ് മമ്മൂട്ടി ആരാധകര്‍പ്പുറത്തേക്ക് പോയില്ലെന്നാണ് തിയേറ്റര്‍ കലക്ഷന്‍ സൂചിപ്പിക്കുന്നത്. ചിത്രം അഞ്ച് ദിനം കൊണ്ട് നേടിയത് 2.7 കോടിയാണ്.

ഹെ ജൂഡ് മാത്രമാണ് ഈ വെള്ളിയാഴ്ച മലയാളത്തില്‍ നിന്നും തിയേറ്ററുകളിലെത്തുന്നത്. അതുകൊണ്ട് തന്നെ ഈ രണ്ട് ചിത്രങ്ങളും തിയേറ്ററില്‍ നിന്നും ഇനിയും പണം വാരുമെന്നുറപ്പാണ്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News