ദയവ് ചെയ്ത് ജഗതി ശ്രീകുമാറിനെ കൊല്ലരുത്, അദ്ദേഹം സന്തോഷവാനായി വീട്ടിലുണ്ട്; മകള്‍ പാര്‍വ്വതി

Update: 2018-06-05 16:29 GMT
Editor : Jaisy
ദയവ് ചെയ്ത് ജഗതി ശ്രീകുമാറിനെ കൊല്ലരുത്, അദ്ദേഹം സന്തോഷവാനായി വീട്ടിലുണ്ട്; മകള്‍ പാര്‍വ്വതി

കലാകാരന്മാർ എന്നാല്‍ എല്ലാവര്‍ക്കും പന്താടാനുള്ള ഒരു വ്യക്തിത്വമല്ല എന്നുള്ളത് മനസിലാക്കണം

നടന്‍ ജഗതി ശ്രീകുമാർ മരിച്ചുവെന്ന തരത്തിലുള്ള വാർത്തകൾ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതിനെതിരെ മകൾ പാർവ്വതി ഷോണ്‍ രംഗത്ത്. ദയവ് ചെയ്ത് ജഗതി ശ്രീകുമാറിനെ കൊല്ലരുതെന്നും അദ്ദേഹം സന്തോഷവാനായി പേയാടുള്ള വീട്ടിലുണ്ടെന്നും പാര്‍വ്വതി പറഞ്ഞു. അദ്ദേഹത്തിന് എന്തെങ്കിലും ആരോഗ്യകരമായ പ്രശ്നം ഉണ്ടെങ്കിൽ അങ്ങോട്ട് വിളിച്ച് അറിയിച്ചോളാം. അതാണല്ലോഎല്ലാവരുടേയും ആഗ്രഹം എങ്ങനെയെങ്കിലും ചത്തുതൊലയണമെന്ന് ആഗ്രഹിച്ചുകൊണ്ടിരിക്കുന്നവരാണല്ലോ സോഷ്യൽ മീഡിയയിൽ ഉള്ളവർ.

Advertising
Advertising

കലാകാരന്മാർ എന്നാല്‍ എല്ലാവര്‍ക്കും പന്താടാനുള്ള ഒരു വ്യക്തിത്വമല്ല എന്നുള്ളത് മനസിലാക്കണം. അവർക്കുമുണ്ട് വികാരങ്ങൾ.ഇപ്പോൾ അദ്ദേഹത്തിന് വായിക്കാനുള്ള കപ്പാസിറ്റിയുണ്ട്. വർത്തമാനം പറയാനുള്ള കപ്പാസിറ്റി ഉണ്ട്, ആളുകളെ തിരിച്ചറിയാൻ പറ്റുന്നുണ്ട്. പക്ഷേ ഈ ഒരു ന്യൂസ് വായിക്കുമ്പോൾ അദ്ദേഹത്തിനുണ്ടാകുന്ന മെന്റൽ ഷോക്ക് നിങ്ങൾ മനസിലാക്കിയിരിക്കണം.അദ്ദേഹത്തിന് ജീവിതത്തിലേക്ക് തിരിച്ചു വരാൻ നിങ്ങൾ ചെയ്തില്ലെങ്കിലും പ്രാർത്ഥിക്കുക. ഒരു മകളുടെ എളിയ അഭ്യർത്ഥനയാണ്. എന്നാണ് പാർവ്വതി പറയുന്നത്. അദ്ദേഹം എങ്ങിനെയെങ്കിലും ജീവിതത്തിലേക്ക് തിരിച്ചു വന്നോട്ടെ..എത്രയേറെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയിട്ടുള്ള വ്യക്തിയാണ്. അദ്ദേഹം വെള്ളിത്തിരയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ തങ്ങള്‍ മാക്സിമം ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും വീഡിയോയില്‍ പറയുന്നു.

Full View
Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News