സാമൂഹ്യപ്രസക്തിയുള്ള കൊച്ചുചിത്രവുമായി വീണ്ടും അദ്വൈത് ജയസൂര്യ

കളര്‍ഫുള്‍ ഹാന്റ്സ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

Update: 2018-06-18 08:52 GMT

പ്രദേശത്തെ മാലിന്യനിര്‍മാര്‍ജ്ജനത്തിനും, അതുവഴി പകര്‍ച്ചവ്യാധികള്‍ പകര്‍ന്ന് ഇനിയൊരു മരണം കൂടി സംഭവിക്കാതിരിക്കാനും ഉള്ള വഴിയുമായി വന്നിരിക്കുകയാണ് ജയസൂര്യയുടെ മകന്‍ അദ്വൈത് തന്റെ കൊച്ചു ചിത്രത്തിലൂടെ. യൂട്യൂബിലൂടെയാണ് ചിത്രം പുറത്തിറക്കിയിരിക്കുന്നത്. അതും ജയസൂര്യയുടെ ഒഫീഷ്യല്‍ പേജിലൂടെ.

Full ViewFull View

കളര്‍ഫുള്‍ ഹാന്റ്സ് ഏന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഗുഡ് ഡെ എന്ന പേരില്‍ അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ഹ്രസ്വചിത്രവും കഴിഞ്ഞവര്‍ഷം അദ്വൈതിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയിരുന്നു.

Full View

ജയസൂര്യ, ഭാര്യ സരിത, മകള്‍ വേദ എന്നിവര്‍ ചേര്‍ന്നാണ് അദ്വൈതിന്റെ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അര്‍ജുന്‍ മനോജ്, മിഹിര്‍ മാധവ്, അനന്‍ അന്‍സാദ്, അരുണ്‍ വെഞ്ഞാറമൂട് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Tags:    

Similar News