ഭയാനകത്തിന്റെ ട്രെയിലര്‍ പുറത്ത്

രണ്ട് ലോക മഹായുദ്ധങ്ങള്‍ നമ്മുടെ നാട്ടിന്‍ പുറങ്ങളെ എങ്ങനെ ബാധിച്ചുവെന്നാണ് തകഴി കുട്ടനാട്ടിലെ ഒരു പോസ്റ്റ്മാന്റെ ജീവിതാനുഭവങ്ങളിലൂടെ വര്‍ണിച്ചത്.

Update: 2018-06-21 15:04 GMT

ജയരാജിനെ ദേശീയ പുരസ്കാരത്തിന് അര്‍ഹമാക്കിയ ഭയാനകത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തിലെ ഛായാഗ്രാഹണത്തിനും ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. രഞ്ജി പണിക്കരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം.

തകഴിയുടെ കയര്‍ എന്ന നോവലിലെ ഓരേടാണ് ചിത്രത്തിന്റെ പ്രമേയം. രണ്ട് ലോക മഹായുദ്ധങ്ങള്‍ നമ്മുടെ നാട്ടിന്‍ പുറങ്ങളെ എങ്ങനെ ബാധിച്ചുവെന്നാണ് തകഴി കുട്ടനാട്ടിലെ ഒരു പോസ്റ്റ്മാന്റെ ജീവിതാനുഭവങ്ങളിലൂടെ വര്‍ണിച്ചത്. ജയരാജ് തന്നെയാണ് തിരക്കഥയും സംഭാഷണവുമൊരുക്കിയത്.

Full View

പോസ്റ്റ്മാനെന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് രഞ്ജി പണിക്കരാണ്. ആശാ ശരത്, ഗിരീഷ് കാവാലം, സബിത് ജയരാജ്തു ടങ്ങിയവരാണ് താരങ്ങള്‍.

മനോഹരമായ ദൃശ്യാവിഷ്കാരമeണ് ചിത്രത്തിലേത്. നിഖില്‍ എസ് പ്രവീണിന്റെ ഛായാഗ്രാഹണ മികവ് ദേശീയ പുരസ്കാരത്തിനും അര്‍ഹമായിരുന്നു.

Tags:    

Similar News