വിഷരഹിത മത്സ്യവുമായി ധര്‍മജന്‍ ബോള്‍ഗാട്ടി

ധര്‍മൂസ് ഫിഷ് ഹബ് നടന്‍ കുഞ്ചാക്കോ ബോബന്‍ ഉദ്ഘാടനം ചെയ്യും.

Update: 2018-06-23 14:24 GMT

സിനിമാ താരം ധര്‍മജന്‍ ബോള്‍ഗാട്ടി മത്സ്യവിപണന രംഗത്തേക്ക്. വിഷരഹിത മത്സ്യം ജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ധര്‍മൂസ് ഫിഷ് ഹബ് എന്ന പേരില്‍ പുതിയ സംരംഭം തുടങ്ങുന്നത്. എറണാകുളം അയ്യപ്പന്‍കാവിലെ ഔട്ട്‍ലറ്റ് ജൂലൈ 5 ന് നടന്‍ കുഞ്ചാക്കോ ബോബന്‍ ഉദ്ഘാടനം ചെയ്യും.

കൊച്ചിയിലെ കായലുകളില്‍ നിന്നടക്കമുള്ള മത്സ്യങ്ങളാണ് ഫിഷ് ഹബില്‍ വില്‍പനക്കെത്തിക്കുകയെന്ന് ധര്‍മജന്‍ ബോള്‍ഗാട്ടി പറഞ്ഞു. അടുത്ത ബന്ധമുള്ള ചീന വലക്കാരില്‍ നിന്നും ചെമ്മീന്‍ കെട്ടുകളില്‍ നിന്നും നേരിട്ട് എത്തിക്കുന്ന മത്സ്യമായിരിക്കും ഇത്. കായലും കടലും കണ്ടു പരിചയിച്ച തനിക്ക് ഈ ബിസിനസ് ഇഷ്ടപ്പെട്ട മേഖലയാണ്.

Full View

ധര്‍മജനും സുഹൃത്തുക്കളും ചേര്‍ന്ന് തുടങ്ങുന്ന സംരംഭം മറ്റു ജില്ലകളിലേക്ക് വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്.

Tags:    

Similar News