അടുത്ത സിനിമയിലെ ഗായകനെ ഫെയ്സ്ബുക്കിലൂടെ കണ്ടെത്തി ഗോപീസുന്ദർ

ഫെയ്സ്ബുക്ക് സുഹൃത്തുക്കളുടെ സഹായത്തോടെ തന്റെ അടുത്ത സിനിമാ ഗാനം ആലപിക്കേണ്ട ഗായകനെ കണ്ടെത്തി സംഗീതസംവിധായകൻ ഗോപീ സുന്ദർ.

Update: 2018-06-29 14:56 GMT

ഫെയ്സ്ബുക്ക് സുഹൃത്തുക്കളുടെ സഹായത്തോടെ തന്റെ അടുത്ത സിനിമാ ഗാനം ആലപിക്കേണ്ട ഗായകനെ കണ്ടെത്തി സംഗീതസംവിധായകൻ ഗോപീ സുന്ദർ. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ച ഗായകനെ കണ്ടെത്തി തരണമെന്ന് അഭ്യർത്ഥിച്ച് ഗോപി സുന്ദർ ഇട്ട പോസ്റ്റ് ആണ് ഫെയ്സ്ബുക്ക് സുഹൃത്തുക്കൾ ഏറ്റെടുത്തത്. പോസ്റ്റിട്ട് മണിക്കൂറുകൾക്കുള്ളിൽ ഗോപീ സുന്ദർ തിരഞ്ഞ ആളെ കണ്ടെത്തി നൽകി സുഹൃത്തുക്കൾ.

കമൽ ഹാസൻ ചിത്രം വിശ്വരൂപത്തിലെ ഉന്നെ കാണാത എന്ന ഗാനം ആലപിക്കുന്ന ആളുടെ വീഡിയോ ആണ് സ്വന്തം ഫെയ്സ്ബുക്ക് പേജിലൂടെ ഗോപീ സുന്ദർ പോസ്റ്റ് ചെയ്തത്. തന്റെ ഒരു പാട്ട് പാടാൻ ഈ ശബ്ദം ആവശ്യമുണ്ടെന്നും ഈ വിസ്മയിപ്പിക്കുന്ന ഗായകനെ കണ്ടെത്താൻ സഹായിക്കൂ എന്ന അടിക്കുറിപ്പോടെയും ആയിരുന്നു പോസ്റ്റ്.

Advertising
Advertising

ഗോപി സുന്ദറിന്റെ ആവശ്യം ഫെയ്സ്ബുക്ക് സുഹൃത്തുക്കൾ ഏറ്റെടുത്തു. മണിക്കൂറുകൾക്കുള്ളിൽ ആലപ്പുഴ നൂറനാട് സ്വദേശി രാകേഷ് ഉണ്ണിയാണ് ഈ ശബ്ദത്തിന് ഉടമയെന്ന് സുഹൃത്തുക്കൾ കണ്ടെത്തി. രാകേഷിന്റെ നമ്പറും ഫെയ്സ്ബുക്ക് പേജിന്റെ ചിത്രവും അടക്കം ആരാധകർ പങ്കുവെച്ചു.

ഉടനെ തന്നെ സഹായിച്ചവർക്ക് ഗോപി സുന്ദറിന്റെ നന്ദിയും എത്തി. ജോലിയുടെ ഇടവേളയിൽ രാകേഷ് പാടിയ ഗാനം സുഹൃത്തുക്കൾ വീഡിയോയിൽ പകർത്തുകയായിരുന്നു. വീഡിയോ സാമൂഹിക മാധ്യമങ്ങൾ എത്തി നിമിഷങ്ങൾക്കകം വൈറലായി.

മുമ്പ് ചന്ദ്രലേഖ എന്ന വീട്ടമ്മ അടുക്കളയില്‍ നിന്ന് പാടിയ ഗാനം സഹോദരന്‍ വീഡിയോയിൽ പകര്‍ത്തി ഫേസ്ബുക്കിലിട്ടതോടെ മലയാള സിനിമക്ക് ലഭിച്ചത് പുതിയൊരു ഗായികയെ ആയിരുന്നു.

Full View
Tags:    

Similar News