‘ഞാന്‍ മേരിക്കുട്ടി’ക്ക് കുവൈത്തില്‍ നിരോധനം

ജയസൂര്യ ചിത്രം ‘ഞാന്‍ മേരിക്കുട്ടി’ക്ക് കുവൈത്തിൽ നിരോധനം. രാജ്യത്തെ നിയമങ്ങൾക്ക് വിരുദ്ധമാണ് സിനിമയുടെ പ്രമേയമെന്നതിനാലാണ് നിരോധനം ഏർപ്പെടുത്തിയത്. യു.എ.ഇയിൽ സിനിമ പ്രദർശനം തുടങ്ങി.

Update: 2018-07-06 15:25 GMT
Advertising

ജയസൂര്യ ചിത്രം 'ഞാന്‍ മേരിക്കുട്ടി'ക്ക് കുവൈത്തിൽ നിരോധനം. രാജ്യത്തെ നിയമങ്ങൾക്ക് വിരുദ്ധമാണ് സിനിമയുടെ പ്രമേയമെന്നതിനാലാണ് നിരോധനം ഏർപ്പെടുത്തിയത്. യു.എ.ഇയിൽ സിനിമ പ്രദർശനം തുടങ്ങി.

ഇന്നലെയാണ് യു.എ.ഇയിൽ 'ഞാന്‍ മേരിക്കുട്ടി' പ്രദർശനത്തിനെത്തിയത്. കുവൈത്തിലും അണിയറപ്രവർത്തകർ സിനിമക്ക് പ്രദർശനാനുമതി തേടിയിരുന്നു. എന്നാൽ കുവൈത്തിലെ നിയമങ്ങൾക്ക് വിരുദ്ധമായ പ്രമേയമാണ് സിനിമ ചർച്ച ചെയ്യുന്നത് എന്നതിനാൽ പ്രദർശനാനുമതി ലഭിച്ചില്ല. ട്രാൻസ്ജെൻഡറുകളുടെ കഥയാണ് ജയസൂര്യ നായകനായ 'ഞാന്‍ മേരിക്കുട്ടി' പറഞ്ഞത്. ലിംഗ മാറ്റം കുവൈത്തിൽ നിയമവിരുദ്ധമാണ്. കൂടാതെ ഒരേ ലിംഗത്തിൽ പെട്ടവർ തമ്മിൽ ലൈംഗീക ബന്ധം ഉണ്ടായാൽ ആറ് വർഷം വരെ തടവ് ശിക്ഷ ലഭിക്കുകയും ചെയ്യും.

ये भी पà¥�ें- മേരിക്കുട്ടി തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രം: ജയസൂര്യ

സംവിധായകൻ രഞ്ജിത് ശങ്കർ തന്നെയാണ് കുവൈത്തിൽ 'ഞാന്‍ മേരിക്കുട്ടി'ക്ക് നിരോധനം ഏർപ്പെടുത്തിയെന്ന് വ്യക്തമാക്കിയത്. യു.എ.ഇയിൽ വ്യാഴാഴ്ച സിനിമ പ്രദർശനം തുടങ്ങി. 18 വയസിന് മുകളിൽ പ്രായമുള്ളവർക്കാണ് സിനിമ കാണാൻ അനുമതിയുള്ളൂ. ഒമാനിലും സിനിമ റിലീസ് ചെയ്തിട്ടുണ്ട്. യു.എ.ഇയിൽ 32 കേന്ദ്രങ്ങളിലും ഒമാനിൽ 8 കേന്ദ്രങ്ങളിലുമാണ് റിലീസ് ചെയ്തത്. പെരുന്നാൾ റിലീസായി ഇന്ത്യയിൽ റിലീസ് ചെയ്ത 'ഞാന്‍ മേരിക്കുട്ടി' നാല് ആഴ്ച പിന്നിട്ടു. മികച്ച പ്രതികരണം നേടി 100ലധികം തീയറ്ററുകളിൽ ഇപ്പോഴും സിനിമ പ്രദർശിപ്പിക്കുന്നുണ്ട്.

Tags:    

Similar News