ആ ബ്രസീല്‍ ആരാധകനെ സംവിധായകന് കിട്ടി; ശേഷം സ്‌ക്രീനില്‍ 

സ്വന്തം ടീം തോറ്റതില്‍ ചങ്ക് കലങ്ങിയിരിക്കുകയാണ് ഈ കുഞ്ഞ് ബ്രസീല്‍ ആരാധകന്‍. 

Update: 2018-07-12 11:57 GMT

സ്വന്തം ടീം തോറ്റതില്‍ ചങ്ക് കലങ്ങിയിരിക്കുകയാണ് ഈ കുഞ്ഞ് ബ്രസീല്‍ ആരാധകന്‍. അവനെ അപ്പുറത്തുള്ളവന്‍ ദേഷ്യം പിടിപ്പിക്കുന്നുണ്ട്, ബ്രസീല്‍ തോറ്റില്ലേ എന്നും പറഞ്ഞു. കരഞ്ഞും കയര്‍ത്തും ആ കുഞ്ഞ് ആരാധകന്‍ പറയുന്നു; ഇനി ബ്രസീലിനെ കളിയാക്കിയാലുണ്ടല്ലോ....

ഇന്ന് രാവിലെ മുതല്‍ വൈറലായ വീഡിയോയാണ് ഇത്. ആരാണ് കുഞ്ഞ് ആരാധകന്‍ എന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു സൈബര്‍ലോകത്ത് തമ്പടിച്ചവര്‍. കുട്ടിയെ തേടി സംവിധായകന്‍ അനീഷ് ഉപാസന പോസ്റ്റിട്ടതും അത് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തതോടെ സംഗതി ക്ലിക്കായി. തന്റെ പുതിയ ചിത്രത്തില്‍ അഭിനയിക്കാനായിരുന്നു സംവിധായകന്‍ ഈ കുഞ്ഞ് ആരാധകനെ തേടിയത്. ഒടുവില്‍ ആ കുഞ്ഞ് ആരാധകനെ കണ്ടെത്തി. അനീഷ് തന്നൊയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചതും.

Advertising
Advertising

അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ: തപ്പിയെടുത്തവര്‍ക്ക് നന്ദി, ചിന്ദുവിനോട് സംസാരിച്ചു. ഇപ്പോഴും ബ്രസീല്‍ തോറ്റതിന്റെ വിഷമം മാറിയിട്ടില്ലെന്നും പറഞ്ഞു. ശേഷം സ്‌ക്രീനില്‍ എന്ന് പറഞ്ഞാണ് അനീഷ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Full View
Tags:    

Similar News