മായാനദി വീണ്ടും തിയറ്ററുകളിലേക്ക്

ചിത്രം വീണ്ടും തിയറ്ററുകളിലെത്തിക്കുന്ന വിവരം സംവിധായകന്‍ ആഷിഖ് അബു തന്നെയാണ് ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചത്

Update: 2018-07-19 06:15 GMT

ടൊവിനോ തോമസും ഐശ്വര്യ ലക്ഷ്മിയും തകര്‍ത്തഭിനയിച്ച മായാനദി വീണ്ടും റിലീസ് ചെയ്യുന്നു. വളരെ കുറച്ചു കേന്ദ്രങ്ങളില്‍ മാത്രം ചിത്രം റീ റിലീസ് ചെയ്യാനാണ് തീരുമാനം. ചിത്രം വീണ്ടും തിയറ്ററുകളിലെത്തിക്കുന്ന വിവരം സംവിധായകന്‍ ആഷിഖ് അബു തന്നെയാണ് ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചത്.

2017 ഡിസംബര്‍ 22നാണ് മായാനദി റിലീസ് ചെയ്യുന്നത്. പരമ്പരാഗത പ്രണയ ചിത്രങ്ങളില്‍ നിന്നും മാറി സഞ്ചരിച്ച ഒരു പ്രണയ സിനിമയായിരുന്നു മായാനദി. മാത്തനായി ടൊവിനോയും അപര്‍ണ്ണയായി ഐശ്വര്യയും മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. ഈയിടെ ചിത്രത്തിന്റെ ഡിവിഡി റിലീസ് ചെയ്തിരുന്നു. ചിത്രത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയിലും മറ്റ് മികച്ച പ്രതികരണങ്ങള്‍ ലഭിച്ച സാഹചര്യത്തിലാണ് മായാനദി വീണ്ടും റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്.

Advertising
Advertising

Re-Releasing in few Kerala Stations soon.

Posted by Aashiq Abu on Wednesday, July 18, 2018

ये भी पà¥�ें- മായാനദി ബോളിവുഡിലേക്ക്

ये भी पà¥�ें- സിനിമയുടെതല്ലാത്ത ഒരു കാരണം കൊണ്ട് മായാനദി കാണില്ല എന്ന് തീരുമാനിച്ചവരോട് ടൊവിനോയ്ക്ക് പറയാനുണ്ട്

ये भी पà¥�ें- മായാനദി അതിശയിപ്പിക്കുന്ന പ്രണയചിത്രം; മോഹന്‍ലാല്‍

Tags:    

Similar News