ഹൃദയത്തില്‍ ചേര്‍ത്തു വയ്ക്കാനൊരു ഗാനം; മെഴുതിരി അത്താഴങ്ങളിലെ പുതിയ പാട്ട് പുറത്തിറങ്ങി

വിജയ് യേശുദാസാണ് ഗാനം ആലപിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ ഈണമിട്ടിരിക്കുന്നു

Update: 2018-08-01 06:52 GMT

അനൂപ് മേനോന്‍ നായകനാകുന്ന എന്റെ മെഴുതിരി അത്താഴങ്ങളിലെ വീഡിയോ ഗാനം പുറത്തുവിട്ടു. വേനലും വര്‍ഷവും എന്നു തുടങ്ങുന്ന ഗാനം ഫേസ്ബുക്കിലൂടെ നടന്‍ ജയസൂര്യയാണ് പുറത്തുവിട്ടത്. വിജയ് യേശുദാസാണ് ഗാനം ആലപിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ ഈണമിട്ടിരിക്കുന്നു.

Full View

ത്രികോണ പ്രണയ കഥ പറയുന്ന ചിത്രത്തില്‍ സഞ്ജയ് പോള്‍ എന്ന കഥാപാത്രത്തെയാണ് അനൂപ് അവതരിപ്പിക്കുന്നത്. മിയയും പുതുമുഖം ഹന്നയുമാണ് നായികമാരാകുന്നത്. സംവിധായകരായ ലാല്‍ ജോസ്, ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് നായകന്‍ തന്നെയാണ്. സൂരജ് തോമസാണ് സംവിധാനം. ക്യാമറ ജിത്തു ദാമോദര്‍. 999 എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ നോബിള്‍ ജോസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ये भी पà¥�ें- നിങ്ങളൊരു 80സിലെ കാമുകനാണ്; എന്റെ മെഴുതിരി അത്താഴങ്ങളുടെ ട്രയിലര്‍ കാണാം

Tags:    

Similar News