കേരളത്തിന് സഹായവുമായി ട്വിറ്ററില്‍ ‘കേരള ഡൊണേഷന്‍ ചലഞ്ച്’

നടന്‍ സിദ്ധാര്‍ത്ഥ് തുടക്കമിട്ട ക്യംപയിന്‍ സെലിബ്രിറ്റികള്‍ ഉള്‍പ്പടെയുള്ളവര്‍ ഏറ്റെടുക്കുകയായിരുന്നു

Update: 2018-08-18 16:24 GMT

പ്രളയ ദുരിതത്തില്‍ വലയുന്ന കേരളത്തിന് സാമ്പത്തിക പിന്തുണ ലക്ഷ്യമിട്ട് ട്വിറ്റര്‍ കാമ്പയിന്‍. നടന്‍ സിദ്ധാര്‍ത്ഥ് തുടക്കമിട്ട കേരള ഡൊണേഷന്‍ കാമ്പയിന് വന്‍ പിന്തുണയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ലഭിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി അയച്ച ചെക്ക് ട്വിറ്ററില്‍ പോസ്റ്റിയ സിദ്ധാര്‍ത്, മറ്റുള്ളവരോട് ചലഞ്ച് ഏറ്റെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. സോഷ്യല്‍ മീഡിയ അതിന്റെ ശക്തി കാണിക്കേണ്ട സമയമാണിതെന്നും, നാം ചെലവഴിക്കുന്ന ഓരോ രൂപക്കും വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നും അദ്ദേഹം കുറിച്ചു. സിനിമ സ്‌പോര്‍ട്‌സ് രംഗത്ത് നിന്നുള്‍പ്പടെ നിരവധി പേരാണ് കാമ്പയിന് പിന്തുണയുമായി വന്നത്.

Advertising
Advertising

Tags:    

Similar News