ലോനപ്പന്റെ മാമോദീസയുമായി ജയറാം; ഫസ്റ്റ് ലുക്ക് പുറത്ത് 

ലിയോ തദേവൂസ് സംവിധാനം ചെയ്യുന്ന ചിത്രം ഗ്രാമീണ പശ്ചാത്തലത്തിലുള്ളതാണ്

Update: 2018-09-04 16:01 GMT

പഞ്ചവർണ തത്തക്ക് ശേഷം പുതിയ ചിത്രവുമായി ജയറാം വരുന്നു. ലോനപ്പന്റെ മാമോദീസ എന്നാണ് പുതിയ ചിത്രത്തിന്‍റെ പേര്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ജയറാം പുറത്തിറക്കി.

ലിയോ തദേവൂസ് സംവിധാനം ചെയ്യുന്ന ചിത്രം ഗ്രാമീണ പശ്ചാത്തലത്തിലുള്ളതാണ്. പെൻ ആൻഡ് പേപ്പർ ക്രീയേഷന്‍സിന്റെ ബാനറിൽ ഷിനോയ് മാത്യു നിര്‍മിക്കുന്ന ചിത്രത്തില്‍ അന്ന രേഷ്മ രാജൻ ആണ് നായിക. അങ്കമാലിയിലാണ് ലോനപ്പന്റെ മാമോദീസയുടെ ചിത്രീകരണം നടക്കുക.

Advertising
Advertising

My next movie. Lonappante Mammodisa https://www.facebook.com/Lonappante-Mammodisa-2244962478851414/

Posted by Jayaram on Monday, September 3, 2018
Tags:    

Similar News