എൻടിആർ വരുന്നു ; ചന്ദ്രബാബു നായിഡുവായി ഞെട്ടിപ്പിച്ച് റാണ ദഗുപതി; ചിത്രത്തിന്‍റെ പോസ്റ്ററുകൾ പുറത്തുവിട്ടു

Update: 2018-09-13 15:12 GMT

മമ്മൂട്ടി ചിത്രം യാത്ര പോലെ തന്നെ തെലുഗു പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ജീവചരിത്ര സിനിമയാണ് എൻടിആർ. സിനിമയെക്കുറിച്ചുള്ള ഓരോ വാർത്തകളും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങൾ കീഴടക്കുകയാണ്. സിനിമയിലെ റാണാ ദഗുപതി അവതരിപ്പിക്കുന്ന പോസ്റ്ററുകളാണ് ഇപ്പോൾ തരംഗമാകുന്നത്

നടനായും നിർമാതാവായും പിന്നീട് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായും വളർന്ന എൻടി രാമറാവുവിന്‍റെ ജീവിതം വെള്ളിത്തിരയിലെത്തുമ്പോൾ നായകനാകുന്നത് മകൻ നന്ദമുറി ബാലകൃഷ്ണ തന്നെയാണ്. അച്ഛനുമായുള്ള മകന്‍റെ അദ്ഭുതപ്പെടുത്തുന്ന സാദൃശ്യം തന്നെയാണ് നന്ദമുറി ബാലകൃഷ്ണക്ക് എൻടിആർ സിനിമയിലേക്കുള്ള വാതിൽ തുറന്നുകൊടുത്തത്. സിനിമയുടെ മറ്റൊരു പ്രത്യേകത റാണാ ദഗുപതിയുടെ സാന്നിധ്യമാണ്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെയാണ് റാണ അവതരിപ്പിക്കുന്നത്. സിനിമയിലെ റാണയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന പോസ്റ്ററുകൾ പുറത്തിറങ്ങി. ബ്ലാക്ക് ആൻഡ് വൈറ്റിലുള്ള പോസ്റ്ററുകൾ നായിഡുവിന്‍റെ ചെറുപ്പകാലം ഓർമിപ്പിക്കും. എൻടിആറിനൊപ്പം ഉള്ള നായിഡുവിന്‍റെ പ്രശസ്തമായ ചിത്രമാണ് മറ്റൊരു പോസ്റ്റർ. എൻടിആറിന്‍റെ മകളുടെ ഭർത്താവാണ് ചന്ദ്രബാബു നായിഡു. കഥാപാത്രത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾക്കായി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ നേരിൽ കണ്ടിരുന്നു റാണ. ക്രിഷ് ജഗർലമുഡിയാണ് എൻടിആറിന്‍റെ സിനിമ ഒരുക്കുന്നത്. എൻടിആറിന്‍റെ ഭാര്യാവേഷത്തിൽ വിദ്യാബാലനും ചിത്രത്തിലുണ്ട്.

Advertising
Advertising

Tags:    

Similar News