മേരി പോപ്പിൻസ് ‘റിട്ടേൺസ്’; ട്രെയിലർ സമ്മാനിച്ച് വോൾട്ട് ഡിസ്നി

Update: 2018-09-18 16:53 GMT

മേരി പോപ്പിൻസ് റിട്ടേൺസിന്‍റെ ടീസർ കണ്ട് വിസ്മയിച്ചവർക്ക് മുന്നിലേക്ക് ട്രെയിലർ സമ്മാനിച്ച് വോൾട്ട് ഡിസ്നി പിക്ചേഴ്സ്. ഹോളീവുഡിലെ മുൻനിര സംവിധായകനായ റോബ് മാർഷൽ ആണ് മേരി പോപ്പിൻസിന് രണ്ടാം ഭാഗം ഒരുക്കുന്നത്. പുതിയ ചിത്രത്തിൽ എമിലി ബ്ലന്‍റ് ആണ് മേരി പോപ്പിൻസ്.

ആദ്യ ഭാഗമായ മേരി പോപ്പിൻസിലെ കഥക്ക് 25 വർഷത്തിന് ശേഷമുള്ള സംഭവങ്ങളാണ് രണ്ടാം ഭാഗമായ മേരി പോപ്പിൻസ് റിട്ടേൺസിൽ. ആദ്യ ഭാഗത്തിൽ ജൂലി ആൻഡ്രൂസ് അനശ്വരമാക്കിയ മേരി പോപ്പിൻസ് എന്ന കഥാപാത്രം രണ്ടാം ഭാഗത്തിൽ അവതരിപ്പിക്കുന്നത് എമിലി ബ്ലന്‍റ് ആണ്. പ്രധാനകഥാപാത്രങ്ങളായ മൈക്കിളിന്‍റെയും ജെയ്നിന്‍റെയും യൌവനകാലമാണ് പുതിയ ഭാഗത്തിൽ. മൈക്കിളിന്‍റെ മൂന്ന് മക്കളും മേരി പോപ്പിൻസ് റിട്ടേൺസിലുണ്ട്.

Advertising
Advertising

ബാങ്ക്സ് കുടുംബത്തിലെ പുതുതലമുറയെ സഹായിക്കാൻ മേരി പോപ്പിൻസ് തിരിച്ചുവരുന്നതും തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിൽ. മേരി പോപ്പിൻസിന്‍റെ ബന്ധുവിന്‍റെ വേഷത്തിൽ മെറിൽ സ്ട്രീപും അഭിനയിക്കുന്നു. എമിലി മോർടൈമർ, ബെൻ വിഷ്വോ, ജൂലി വോൾട്ടേഴ്സ് തുടങ്ങിയവരും കഥാപാത്രങ്ങളായുണ്ട്. പൈറേറ്റ്സ് ഓഫ് ദ കരീബിയൻ ഒരുക്കിയ റോബ് മാർഷൽ ആണ് മേരി പോപ്പിൻസ് റിട്ടേൺസ് സംവിധാനം ചെയ്തത്.

1964 ൽ പുറത്തിറങ്ങിയ മേരി പോപ്പിൻസ് അക്കാലത്തെ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു. പ്രേക്ഷകരെ അവരുടെ ബാല്യകാലത്തിലേക്ക് മടക്കി കൊണ്ടുവരുന്നതാകും പുതിയ ചിത്രമെന്നാണ് ഡിസ്നിയുടെ അവകാശവാദം. ഡിസംബർ 19ന് ക്രിസ്തുമസ് റിലീസായി മേരി പോപ്പിൻ റിട്ടേൺസ് എത്തും.

Full View
Tags:    

Similar News