19 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മഹേഷ് ഭട്ട് സംവിധായകന്റെ കുപ്പായമണിയുന്നു

1991ല്‍ റിലീസ് ചെയ്ത സടകിന്റെ രണ്ടാം ഭാഗമായിട്ടാണ് ഇത്തവണ മഹേഷെത്തുന്നത്. 

Update: 2018-09-20 05:31 GMT

നീണ്ട 19 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധാന രംഗത്തേക്ക് മടങ്ങിയെത്തുകയാണ് പ്രശസ്ത സംവിധായകന്‍ മഹേഷ് ഭട്ട്. 1991ല്‍ റിലീസ് ചെയ്ത സടകിന്റെ രണ്ടാം ഭാഗമായിട്ടാണ് ഇത്തവണ മഹേഷെത്തുന്നത്. സടക് 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഭട്ടിന്റെ മക്കളായ ആലിയ ഭട്ട്, പൂജ ഭട്ട് എന്നിവര്‍ക്കൊപ്പം സഞ്ജയ് ദത്ത്, ആദിത്യ റോയ് കപൂര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Full View

വേശ്യാലയത്തില്‍ നിന്നും രക്ഷപ്പെടുത്തിയ പെണ്‍കുട്ടിയുമായി ടാക്സി ഡ്രൈവര്‍ അടുപ്പത്തിലാകുന്നതും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമായിരുന്നു സടകിന്റെ പ്രമേയം. രവി എന്ന ടാക്സി ഡ്രൈവറുടെ വേഷത്തിലെത്തിയത് സഞ്ജയ് ദത്തായിരുന്നു. നായികയായി പൂജ ഭട്ടും അഭിനയിച്ചു. വന്‍ വിജയം നേടിയ സടകിലെ ഗാനങ്ങളും ഹിറ്റായിരുന്നു.

സടക് 2 2020 മാര്‍ച്ച് 25ന് റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷ. സടക് ഇറങ്ങി 29 വര്‍ഷത്തിന് ശേഷമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗമെത്തുന്നതെന്ന് പ്രത്യേകതയുമുണ്ട്. മഹേഷ് ഭട്ടിന്റെ സംവിധാനത്തില്‍ ഇതാദ്യമായിട്ടാണ് മകള്‍ ആലിയ അഭിനയിക്കുന്നത്.

Tags:    

Similar News