“ആ അപൂർവ്വ റെക്കോർഡ് ഇനി ഞങ്ങൾക്ക് സ്വന്തം, മനസ്സറിഞ്ഞ് പ്രോത്സാഹിപ്പിച്ചതിന് നന്ദി”: ഒമര്‍ ലുലു 

‘ഫ്രീക്ക് പെണ്ണ്’ ട്രെന്‍ഡിങില്‍ ഒന്നാമതെങ്കിലും ഡിസ്‍ലൈക്ക് പെരുമഴ. നന്ദി രേഖപ്പെടുത്തി ഒമര്‍ ലുലു

Update: 2018-09-21 05:31 GMT

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലവിലെ രണ്ടാമത്തെ ഗാനവും യു ട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാമതെത്തി. ഫ്രീക്ക് പെണ്ണേ എന്ന് തുടങ്ങുന്ന ഗാനം ട്രെന്‍ഡിങില്‍ ഒന്നാമതാണെങ്കിലും പാട്ടിന് ഡിസ്‍ലൈക്ക് പെരുമഴയാണ്.

"10 മണിക്കൂറിനുള്ളിൽ 1 മില്യൺ വ്യൂസും 201k ഡിസ്‌ലൈക്കും എന്ന ആ അപൂർവ്വ റെക്കോർഡ് ഇനി ഞങ്ങള്‍ക്ക് സ്വന്തം. മനസ്സറിഞ്ഞു പ്രോത്സാഹിപ്പിച്ച എല്ലാ പ്രേക്ഷകർക്കും ഹൃദയം നിറഞ്ഞ നന്ദി", എന്നാണ് ഒമര്‍ ലുലുവിന്‍റെ പ്രതികരണം.

Advertising
Advertising

Trending 1 😎 പത്ത് മണിക്കൂറിനുള്ളിൽ 1 മില്യൺ വ്യൂസും ,201k ഡിസ്‌ലൈക്കും എന്ന ആ അപൂർവ്വ റെക്കോർഡ് ഇനി ഞങ്ങൾ സ്വന്തം.മനസ്സറിഞ്ഞു പ്രോത്സാഹിപ്പിച്ച എല്ലാ പ്രേക്ഷകർക്കും ഹൃദയം നിറഞ്ഞ നന്ദി🙏🏻

Posted by Omar Lulu on Thursday, September 20, 2018

പ്രിയ വാര്യര്‍, റോഷന്‍, നൂറിന്‍ ഷെരീഫ് എന്നിവരാണ് ഗാനരംഗത്തിലുള്ളത്. ഷാന്‍ റഹ്മാന്‍ സംഗീതം നിര്‍വഹിച്ച ഗാനം പാടിയിരിക്കുന്നത് നീതുവും ഗാനത്തിന്‍റെ രചയിതാവ് സത്യജിത്തും ചേര്‍ന്നാണ്.

നേരത്തെ ഇതേ ചിത്രത്തിന്‍റെ ട്രെയിലറിന് വന്‍കയ്യടി ലഭിച്ചിരുന്നു. മാണിക്യ മലരായ പൂവിയെന്ന ഗാനമാകട്ടെ കയ്യടി നേടിയപ്പോള്‍ തന്നെ കോടതി കയറി. പുതിയ പാട്ടിനെ ട്രെന്‍ഡിങില്‍ ഒന്നാമതെത്തിച്ച പ്രേക്ഷകര്‍ പാട്ടിന്‍റെ വരികളോടും ദൃശ്യത്തോടുമുള്ള അനിഷ്ടം ഡിസ്‍ലൈക്കായും കമന്‍റായും രേഖപ്പെടുത്തുകയാണ്.

Full View
Tags:    

Similar News