ഒച്ച ഫോട്ടോയില്‍ കിട്ടൂല മിസ്റ്റര്‍; വൈറലായി മാമുക്കോയയുടെ ഡബ്സ്മാഷ് 

താന്‍ തന്നെ അഭിനയിച്ച സിനിമയിലെ രംഗങ്ങളാണ് മാമുക്കോയ ഡബ്സ്മാഷില്‍ ഉപയോഗിച്ചിരിക്കുന്നത്. 

Update: 2018-09-26 06:30 GMT

ഡബ്സ്മാഷുകളങ്ങിനെ സോഷ്യല്‍ മീഡിയയില്‍ അരങ്ങ് തകര്‍ക്കുമ്പോള്‍ കിടിലന്‍ ഐറ്റവുമായി എത്തിയിരിക്കുകയാണ് നടന്‍ മാമുക്കോയ. താന്‍ തന്നെ അഭിനയിച്ച സിനിമയിലെ രംഗങ്ങളാണ് മാമുക്കോയ ഡബ്സ്മാഷില്‍ ഉപയോഗിച്ചിരിക്കുന്നത്. കൂടെ സാലി എന്നൊരു യുവാവുമുണ്ട്.

വടക്കുനോക്കി യന്ത്രത്തിലെ ശ്രീനിവാസന്റെ ഫോട്ടോ എടുക്കുന്ന രംഗവും വെട്ടത്തിലെ ജഗതിക്കൊപ്പമുള്ള സീനും ഹാപ്പി ഹസ്ബറ്റ്‌സിലെ കൈനോട്ടവുമാണ് മമുക്കോയ തകര്‍പ്പനായി ഡബ്‌സ്മാഷ് ചെയ്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലാണ് മാമുക്കോയയുടെ ഡബ്സ്മാഷ്.

Full View
Tags:    

Similar News