വരികളെഴുതിയത് ആന്‍ഡ്രിയ, പാടിയതും അഭിനയിച്ചതും ആന്‍ഡ്രിയ തന്നെ

ഹോണസ്റ്റ്ലി എന്ന് പേരിട്ടിരിക്കുന്ന വീഡിയോയിൽ അഭിനയിക്കുന്നതും പാടുന്നതുമെല്ലാം താരം തന്നെയാണ്

Update: 2018-09-27 05:15 GMT

മികച്ച നടി മാത്രമല്ല, നല്ലൊരു ഗായിക കൂടിയാണ് താനെന്ന് ആന്‍ഡ്രിയ ജെറമിയ പല തവണ തെളിയിച്ചിട്ടുണ്ട്. ആന്‍ഡ്രിയയുടെ പുതിയൊരു പാട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. ഹോണസ്റ്റ്ലി എന്ന് പേരിട്ടിരിക്കുന്ന വീഡിയോയിൽ അഭിനയിക്കുന്നതും പാടുന്നതുമെല്ലാം താരം തന്നെയാണ്.

Full View

ആൻഡ്രിയ തന്നെയാണ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കന്നത്. യുവൻ ശങ്കർ രാജ, ഹാരിസ് ജയരാജ് എന്നീ സംഗീതജ്ഞർക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള ആൻഡ്രിയയുടെ പുതിയ ആൽബമാണ് ഹോണസ്റ്റ്ലി.

Tags:    

Similar News