മഞ്ജിമ ക്യൂനാകുമ്പോള്‍; സംസം സിനിമയുടെ വിശേഷങ്ങള്‍

നീലകണ്ഠയാണ് ചിത്രത്തിന്റെ സംവിധാനം. മനു കുമാരനാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

Update: 2018-09-27 07:24 GMT

ബോളിവുഡില്‍ കങ്കണ റണൌട്ട് തകര്‍ത്തഭിനയിച്ച നാല് ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന വാര്‍ത്തകള്‍ ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. മലയാളം,തമിഴ്,തെലുങ്ക്,കന്നഡ ഭാഷകളിലാണ് ക്യൂന്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. തെലുങ്കില്‍ തമന്നയും തമിഴില്‍ കാജല്‍ അഗര്‍വാളും കന്നഡയില്‍ പരുള്‍ യാദവും റാണിമാരാകുമ്പോള്‍ മലയാളത്തില്‍ മഞ്ജിമ മോഹനാണ് നായികയാകുന്നത്. സംസം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവന്നു.

ചിത്രത്തിലെ കല്യാണ പാട്ടിന്റെ ചിത്രമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. പിണറായിലെ 260 വര്‍ഷം പഴക്കമുള്ള പുരത്തടത്ത് ബംഗ്ലാവില്‍ വച്ചായിരുന്നു ഗാനരംഗം ചിത്രീകരിച്ചിരിക്കുന്നത്. സണ്ണി വെയ്നാണ് ഹിന്ദിയില്‍ രാജ്കുമാര്‍ റാവു അഭിനയിച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നീലകണ്ഠയാണ് ചിത്രത്തിന്റെ സംവിധാനം. മനു കുമാരനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Tags:    

Similar News