ഒടിയൻ നിങ്ങളിലേക്കെത്തുന്ന ഡിസംബർ 14 വരെ പറയാനേറെയുണ്ട്; ശ്രീകുമാര്‍ മേനോന്‍

ഒടിയൻ നിങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. സിനിമയുടെ ചിത്രീകരണം നടന്ന 135 ദിവസങ്ങളെക്കുറിച്ചും ഓരോ ഓർമ്മകളാണ്. 

Update: 2018-10-08 06:06 GMT

ഒടിയന്‍..കട്ട മോഹന്‍ലാല്‍ ആരാധകരും അല്ലാത്തവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം. ലാലും മഞ്ജു വാര്യരും പ്രകാശ് രാജും അങ്ങിനെ വന്‍താര നിരതന്നെ ഒന്നിക്കുന്ന ചിത്രം. പ്രതീക്ഷകള്‍ക്കേറെ വകയുണ്ട് ഒടിയനിലെന്ന് ഇതുവരെയുള്ള ടീസറും പോസ്റ്ററുകളും കാണിച്ചുതരുന്നത്. പരസ്യസംവിധായകനായ വി.എ ശ്രീകുമാര്‍ മേനോന്റെ ആദ്യ ചിത്രമാണ് ഒടിയന്‍. സിനിമയുടെ ചിത്രീകരണം നടന്ന 135 ദിവസങ്ങളെക്കുറിച്ചും ഓരോ ഓർമ്മകളാണെന്ന് ശ്രീകുമാര്‍ പറയുന്നു.കളികൾ, തമാശകൾ, അദ്ധ്വാനങ്ങൾ, യാത്രകൾ, അറിവുകൾ, പാഠങ്ങൾ, പാക്ക് അപ്പ് പറഞ്ഞ ദിവസം എനിക്കൊപ്പം നിറഞ്ഞു കണ്ട കണ്ണുകൾ... ഒരു കുടുംബമായി ഒരേ മനസ്സോടെ എന്റെ കൂടെ നിന്ന ഇവരോരുത്തരെക്കുറിച്ചും എനിക്കും പറയാനുണ്ട് ചില വിശേഷങ്ങള്‍...ശ്രീകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Advertising
Advertising

ശ്രീകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഒടിയൻ നിങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. സിനിമയുടെ ചിത്രീകരണം നടന്ന 135 ദിവസങ്ങളെക്കുറിച്ചും ഓരോ ഓർമ്മകളാണ്. സ്നേഹത്തിന്റെ, സാഹോദര്യത്തിന്റെ, സൗഹൃദത്തിന്റെ അനവധി ഓർമ്മകൾ.

കളികൾ, തമാശകൾ, അദ്ധ്വാനങ്ങൾ, യാത്രകൾ, അറിവുകൾ, പാഠങ്ങൾ, പാക്ക് അപ്പ് പറഞ്ഞ ദിവസം എനിക്കൊപ്പം നിറഞ്ഞു കണ്ട കണ്ണുകൾ... ഒരു കുടുംബമായി ഒരേ മനസ്സോടെ എന്റെ കൂടെ നിന്ന ഇവരോരുത്തരെക്കുറിച്ചും എനിക്കും പറയാനുണ്ട് ചില വിശേഷങ്ങൾ. വരും ദിവസങ്ങളിൽ നിങ്ങളുമായി ഞാൻ അത് പങ്കുവയ്ക്കും ഇവിടെ. ഒടിയൻ നിങ്ങളിലേക്കെത്തുന്ന ഡിസംബർ 14 വരെ പറയാനേറെയുണ്ട്!

ഒടിയൻ നിങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. സിനിമയുടെ ചിത്രീകരണം നടന്ന 135 ദിവസങ്ങളേക്കുറിച്ചും ഓരോ ഓർമ്മകളാണ്....

Posted by V A Shrikumar on Sunday, October 7, 2018

ये भी पà¥�ें- ഇതാ മാന്‍കൂട്ടങ്ങള്‍ക്കിടയില്‍ മറ്റൊരു ഒടിയന്‍ 

ये भी पà¥�ें- ഒടിയന് വേണ്ടി 16 മണിക്കൂര്‍ നീണ്ട മാരത്തോണ്‍ ഡബ്ബിംഗ്

Tags:    

Similar News