പൊന്നമ്മച്ചീ..മരിച്ചവരെ വിട്ടേക്കൂ..ഇല്ലെങ്കില്‍; കെ.പി.എ.സി ലളിതയോട് ഷമ്മി തിലകന്‍

സ്വന്തം കണ്ണിൽ കിടക്കുന്ന ‘കോൽ’ എടുത്തിട്ട് മറ്റുള്ളവരുടെ കണ്ണിലെ കരട് എടുത്താൽ പോരേ...? 

Update: 2018-10-11 03:21 GMT

നടി കെ.പി.എ.സി ലളിതക്കെതിരെ പരോക്ഷ വിമര്‍ശവുമായി ഷമ്മി തിലകന്‍. ലളിത ഈയിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തിലകനുമായി വര്‍ഷങ്ങളോളം മിണ്ടിയിരുന്നില്ലെന്ന് പറഞ്ഞിരുന്നു. ഇരുവരും ജോഡികളായി അഭിനയിച്ച സ്ഫടികത്തിന്റെ സെറ്റില്‍ പോലും ഈ പിണക്കം നിലനിന്നിരുന്നതായും ലളിത വെളിപ്പെടുത്തിയിരുന്നു. ഇതിനെതിരെയാണ് ഷമ്മി ആഞ്ഞടിച്ചത്.

പൊന്നമ്മച്ചീ..; ലളിതമായി പറയുന്നു.! മരിച്ചവരെ വിട്ടേക്കൂ..! #Please...!!സ്വന്തം കണ്ണിൽ കിടക്കുന്ന 'കോൽ' എടുത്തിട്ട് മറ്റുള്ളവരുടെ കണ്ണിലെ കരട് എടുത്താൽ പോരേ...? ഇല്ലെങ്കിൽ ആ 'കോൽ' നിങ്ങൾക്ക് നേരെ തന്നെ പത്തി വിടർത്തും.#ജാഗ്രതൈ... (പറ്റിയ തെറ്റ് തിരുത്തി ഖേദം പ്രകടിപ്പിക്കുമെന്ന് കരുതുന്നു..!!?) ഷമ്മി ഫേസ്ബുക്കില്‍ കുറിച്ചു.

Advertising
Advertising

ലളിതയുടെ അഭിമുഖം

ഞാനും തിലകന്‍ ചേട്ടനും തമ്മില്‍ മിണ്ടിയിട്ടില്ല. ഒരു വാക്ക് പോലും മിണ്ടാതെ ഒരുപാട് നാളിരുന്നു. ഒരിക്കല്‍ ഒരു കാര്യവുമില്ലാതെ പുള്ളി എന്റെ ഭര്‍ത്താവിനെ പറ്റി മോശമായി പറഞ്ഞു. ഭരതേട്ടന്‍ ജാതി കളിക്കുന്ന ആളാണെന്നാണ് തിലകന്‍ ചേട്ടന്‍ ആരോപിച്ചത്. എന്റെ പുറകേ നടന്ന് വഴക്കുണ്ടാക്കുന്നത് തിലകന്‍ ചേട്ടന് രസമായിരുന്നു.

ये भी पà¥�ें- ചില ആളുകള്‍ സംഘടനയെ മാഫിയയാക്കി മാറ്റി; അമ്മ ഭാരവാഹികള്‍ക്കെതിരെ ആഞ്ഞടിച്ച് ഷമ്മി തിലകന്‍  

ഒരു ദിവസം എനിക്ക് നിയന്ത്രണം വിട്ടു. ഞാനും എന്തൊക്കെയോ പറഞ്ഞു. ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ചേട്ടന്‍ ഇടപ്പെട്ടില്ലായിരുന്നുവെങ്കില്‍ അടിയില്‍ കലാശിക്കുമായിരുന്നു. ഒരു തീപ്പെട്ടി കൊള്ളി രണ്ടായി ഒടിച്ചിട്ട് തിലകന്‍ ചേട്ടന്‍ പറഞ്ഞ് ഇത് രണ്ടും ഒന്നിക്കുന്ന കാലത്തെ നിന്നോട് ഇനി മിണ്ടൂ എന്ന്.. നിങ്ങളെ കുഴിയില്‍ കൊണ്ട് പോയി വച്ചാല്‍ പോലും മിണ്ടാന്‍ വരില്ലെന്ന് ഞാനും പറഞ്ഞു.

സ്ഫടികത്തില്‍ അഭിനയിക്കുമ്പോഴും മിണ്ടില്ലായിരുന്നു. കോമ്പിനേഷന്‍ സീനില്‍ അഭിനയിക്കുമ്പോള്‍ എന്തേലും അഭിപ്രായം പറയാന്‍ ഉണ്ടെങ്കില്‍ അത് സംവിധായകന്‍ ഭദ്രനോട് പറയുമായിരുന്നു. ഭദ്ര അവരോട് പറയൂ. അത് ഇങ്ങനെ പറഞ്ഞാല്‍ മതിയെന്ന് എന്നിങ്ങനെ.. അനിയത്തി പ്രാവിന്റെ സമയത്ത് ശ്രീവിദ്യയാണ് ഞങ്ങളുടെ പിണക്കം മാറ്റിയതെന്നും കെ.പി.എ.സി ലളിത പറയുന്നു.

പൊന്നമ്മച്ചീ..; ലളിതമായി പറയുന്നു.! മരിച്ചവരെ വിട്ടേക്കൂ..! #Please...!! സ്വന്തം കണ്ണിൽ കിടക്കുന്ന 'കോൽ' എടുത്തിട്ട്...

Posted by Shammy Thilakan on Tuesday, October 9, 2018
Tags:    

Similar News