‘മീ ടു’; ഗായകന്‍ കാര്‍ത്തിക്കിനെതിരെയും ലെെംഗികാരോപണം

നേരത്തെ ഗാനരചയിതാവ് വെെരമുത്തുവിനെതിരെയും ലെെംഗികാരോപണം ഉന്നയിച്ച ചിൻമയി, തന്റെ വാക്കുകളിൽ ഉറച്ചു നിൽക്കുന്നതായും പറഞ്ഞു.

Update: 2018-10-14 11:28 GMT

മീ ടു കാമ്പയിന്റെ ഭാമായുള്ള തുറന്നു പറച്ചിലിൽ കുടുങ്ങി
ഗായകൻ കാർത്തികും. ഗാനരചയിതാവ് വെെരമുത്തുവിനെതിരെ ലെെംഗികാരോപണങ്ങൾ ഉയരുന്നതിനിടെയാണ് കാർത്തികിനെതിരെയും പുതിയ വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്. ഗായിക ചിൻമയി ആണ് കാർത്തികിനെതിരെയും ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്.

കാർത്തിക് മോശമായി പെരുമാറിയെന്ന് ട്വിറ്റർ വഴി വെളിപ്പെടുത്തിയ ചിൻമയി, ഇനിയും ഈ പേര് വെളിപ്പെടുത്തിയില്ലങ്കിൽ അത് ഈ ‘മീ ടു’വിനോട് ചെയ്യുന്ന കടുത്ത അനീതിയായിരിക്കുമെന്നും പറഞ്ഞു. മാധ്യമ പ്രവര്‍ത്തകയായ സന്ധ്യയ്ക്ക് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു യുവതി കാര്‍ത്തിക്കില്‍ നിന്നുണ്ടായ മോശം അനുഭവത്തെ കുറിച്ച് പറയുന്ന സന്ദേശം ഉള്‍പ്പടെയാണ് ചിന്‍മയി ട്വീറ്റ് ചെയ്തിരിക്കുന്നത്. കാർത്തിക്കിൽ നിന്ന് മോശം അനുഭവം ഉണ്ടായ പല കുട്ടികളും തന്നെ ബന്ധപ്പെട്ടുവെന്നും, കാർത്തിക്കിനെതിരായ പോരാട്ടത്തിൽ ഇവരുടെ എല്ലാവരുടെയും പിന്തുണ തനിക്കുണ്ടെന്നും ചൻമയി അറിയിച്ചു. നേരത്തെ ഗാനരചയിതാവ് വെെരമുത്തുവിനെതിരെയും ലെെംഗികാരോപണം ഉന്നയിച്ച ചിൻമയി, തന്റെ വാക്കുകളിൽ ഉറച്ചു നിൽക്കുന്നതായും പറഞ്ഞു.

Advertising
Advertising

എന്നാൽ തന്റെ ആരോപണങ്ങളെ കുറച്ച് എന്തെങ്കിലും അറിയാൻ തന്റെ അമ്മയെ വിളിച്ച് ശല്യപ്പെടുത്തേണ്ടതില്ലെന്നും, മാധ്യമ പ്രവർത്തകർ ദയവായി വൃദ്ധയായ അമ്മയെ ഇതിന്റെ പേരിൽ ബുദ്ധിമുട്ടിക്കരുതെന്നും താരം പറഞ്ഞു.

Tags:    

Similar News