തണുത്തു വിറയ്ക്കുന്നതിനിടയിൽ ദേഹത്തു ചൂടുവെള്ളം കോരി ഒഴിച്ചാണു പലപ്പോഴും രക്ഷപ്പെട്ടത്; വരത്തൻ അനുഭവങ്ങൾ പങ്കുവെച്ച് ഫഹദ്

അതു ചെയ്യുന്നത് ആ സിനിമ നമ്മുടെ മനസ്സില്‍ അറിയാതെയുണ്ടാക്കിയ ഒരു ലഹരി കൊണ്ടാണ്’ ഫഹദ് പറഞ്ഞു. 

Update: 2018-10-15 04:20 GMT

‘ഇയ്യോബിന്റെ പുസ്തക’ത്തിന് ശേഷം അമൽ നീരദും ഫഹദ് ഫാസിലും ഒന്നിച്ച ചിത്രമാണ് വരത്തന്‍. ഈ കുട്ടുകെട്ടിലിറങ്ങിയ ആദ്യചിത്രം പോലെ തന്നെ മികച്ച അഭിപ്രായം നേടിയാണ് വരത്തനും തിയറ്ററുകള്‍ നിറച്ചത്. ദുബൈ, വാഗമണ്‍ എന്നിവിടങ്ങളായിരുന്നു പ്രധാന ലൊക്കേഷനുകള്‍. ഷൂട്ടിംഗ് സമയത്ത് നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ച് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഫഹദ് വിശദീകരിക്കുകയുണ്ടായി.

‘കുട്ടിക്കാനത്ത് 22 ദിവസമാണ് ആക്ഷന്‍ രംഗം ഷൂട്ടു ചെയ്തത്. കൊടും തണുപ്പിലും പെരുമഴയിലും രാവും പകലും ഷൂട്ടു ചെയ്തു. ചെളിയില്‍കിടന്നു ദേഹം മുഴുവന്‍ ചെളിപറ്റുമ്പോള്‍ തണുത്തു വിറയ്ക്കുകയായിരുന്നു. അവിടെ ജോലി ചെയ്ത ഓരോരുത്തരും ദേഹത്തു ചൂടുവെള്ളം കോരി ഒഴിച്ചാണു തണുപ്പില്‍ നിന്നു രക്ഷപ്പെട്ടത്. അതു ചെയ്യുന്നത് ആ സിനിമ നമ്മുടെ മനസ്സില്‍ അറിയാതെയുണ്ടാക്കിയ ഒരു ലഹരി കൊണ്ടാണ്’ ഫഹദ് പറഞ്ഞു. അമൽ നീരദും നസ്രിയ നസീമും ചേർന്നാണ് ചിത്രം നിര്‍മ്മിച്ചത്. ഫഹദ് രണ്ട് വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയാണ് നായികയായി എത്തിയത്.

ये भी पà¥�ें- “ഫഹദ് നമുക്കിടയിലൊരു വരത്തനായപ്പോള്‍...” വരത്തന്‍, റിവ്യു വായിക്കാം

Tags:    

Similar News