ക്രിക്കറ്റ് താരമാകാന്‍ ദുല്‍ഖര്‍ കഠിന പരിശീലനത്തില്‍ 

സോനം കപൂര്‍ നായികയാകുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ ക്രിക്കറ്റ് താരമായാണെത്തുന്നത്.

Update: 2018-10-16 05:37 GMT

കാര്‍വാന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കുന്ന പുതിയ ഹിന്ദി ചിത്രമാണ് ദി സോയ ഫാക്ടര്‍. സോനം കപൂര്‍ നായികയാകുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ ക്രിക്കറ്റ് താരമായാണെത്തുന്നത്. ദുല്‍ഖര്‍ പരിശീലനം നടത്തുന്നതിന്റെ വീഡിയോ പുറത്തുവന്നു.

കൊച്ചിയിലാണ് പരിശീലനം. മുംബൈ ക്രിക്കറ്റ് ടീം താരമായ വിനോദ് രാഘവനാണ് ദുല്‍ഖറിന് പരിശീലനം നല്‍കുന്നത്. സംവിധായകന്‍ സജി സുരേന്ദ്രന്‍ പരിശീലനത്തിന്‍റെ ചിത്രങ്ങള്‍ ഫേസ് ബുക്കില്‍ പങ്കുവെച്ചു.

Advertising
Advertising

അനുജ ചൌഹാന്‍റെ ദ സോയാ ഫാക്ടര്‍ എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ. സോയാ സോളങ്കി എന്നൊരു പെണ്‍കുട്ടി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗ്യമായി മാറുന്നതാണ് നോവലിന്‍റെ ഉള്ളടക്കം.

Enjoyed four days cricket practice session with DQ in our county indoor nets kochi... Mumbai player and coach Mr vinod...

Posted by Saji Surendran on Saturday, October 13, 2018
Tags:    

Similar News