സല്‍മാന്‍ ഖാന്‍ ലൈംഗികമായി പീഡിപ്പി‌ച്ചെന്ന ആരോപണവുമായി നടി പൂജ മിശ്ര

Update: 2018-10-16 14:33 GMT

സല്‍മാന്‍ ഖാനെതിരെ മി ടൂ ആരോപണവുമായി നടി പൂജ മിശ്ര. മുന്‍പ് ബിഗ് ബോസില്‍ മല്‍സരിച്ചിട്ടുണ്ട് പൂജ. സല്‍മാന്‍ ഖാനും അദ്ദേഹത്തിന്റെ സഹോദരങ്ങളും തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന വെളിപ്പെടുത്തലാണ് പൂജ മിശ്ര ട്വിറ്ററിലൂടെ നടത്തിയിരിക്കുന്നത്.

സുല്‍ത്താന്‍ സിനിമയുടെ ഷൂട്ടിംഗിനിടെയാണ് സംഭവം നടന്നതെന്ന് പൂജ പറയുന്നു. നടന്‍ ശത്രുഘ്‌നന്‍ സിന്‍ഹ തന്നെ ബ്ലാക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചുവെന്നും പൂജ ട്വീറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നുണ്ട്. ശത്രുഘ്‌നന്‍ സിന്‍ഹ തന്റെ ഫോണും ലാപ്‌ടോപും അപഹരിച്ചു എന്നും താരം പറയുന്നു.

Advertising
Advertising

കേന്ദ്ര സഹ മന്ത്രി എം.ജെ അക്ബര്‍, സംവിധായകന്‍ വികാസ് ബാല്‍, നാന പടേക്കര്‍, ഗായകന്‍ കാര്‍ത്തി, ബി.സി.സി.ഐ സി.ഇ.ഒ രാഹുല്‍ ജോഹ്രി, നിര്‍മാതാവ് കരീം മൊറാനി, സാജിദ് ഖാന്‍, രണ തുംഗ, വൈരമുത്തു, ചേതന്‍ ഭഗത്, സി.പി.എെ.എം എം.എല്‍.എയും നടനുമായ മുകേഷ്, അലയന്‍സിയര്‍ തുടങ്ങിയ നിരവധി പ്രമുഖര്‍ക്കെതിരെ വിവിധ മേഖലയിലുള്ള സ്ത്രീകള്‍ ആരോപണം ഉന്നയിച്ചിരുന്നു.

അതേസമയം, മി ടൂ വ്യക്തിഹത്യ നടത്താനുള്ള ക്യാമ്പയിനാണെന്ന് ചേതന്‍ ഭഗത് ആരോപിച്ചു, കള്ള ആരോപണങ്ങള്‍ ഉന്നയിച്ച് ക്യാമ്പയിനിനെ നശിപ്പിക്കുകയാണെന്നും ചേതന്‍ ഭഗത് ട്വിറ്റിലൂടെ പറഞ്ഞു.

Tags:    

Similar News