ദിലീപിന്റെ രാജി അമ്മ ചോദിച്ചു വാങ്ങിയെതെന്ന് മോഹൻലാൽ 

ഡബ്ല്യൂ.സി.സി  വ്യക്തിപരമായി അധിക്ഷേപിക്കുകയാണെന്ന് അമ്മ പ്രസിഡന്റ് മോഹൻലാൽ

Update: 2018-10-19 11:07 GMT

ദിലീപിന്റെ രാജി അമ്മ ചോദിച്ചു വാങ്ങിയെതെന്ന് അമ്മ പ്രസിഡന്റ് മോഹൻലാൽ. അമ്മയുടെ ജനറൽ ബോഡി യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് മോഹൻലാൽ പ്രതികരിച്ചത്. ഡബ്ല്യൂ.സി.സി വ്യക്തിപരമായി അധിക്ഷേപിക്കുകയാണെന്നും അമ്മ പ്രസിഡന്റ് മോഹൻലാൽ പറഞ്ഞു. രാജി വെച്ച് പോയവർ തിരിച്ചു വരണമെങ്കിൽ അപേക്ഷ നൽകണം. എന്നാല്‍ നടിമാര്‍ മാപ്പ് പറയേണ്ടെന്നാണ് തന്‍റെ വ്യക്തിപരമായ അഭിപ്രായമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

സിദ്ദിഖ് നടത്തിയ വാർത്താ സമ്മേളനം അമ്മയുടെ അറിവോടെയാണ്. സിദ്ദിഖും ജഗദീഷും തമ്മില്‍ ഭിന്നതയില്ല. സ്ത്രീകള്‍ക്കെതിരായ അതിക്രമം അന്വേഷിക്കാന്‍ സംഘടനക്കകത്ത് സംവിധാനം ഒരുക്കിയിട്ടുണ്ട്. ആരോപണ വിധേയനായ അലന്‍സിയറിനോട് വിശദീകരണം തേടും. മുകേഷിനെതിരെ പരാതി ലഭിച്ചാലും വിശദീകരണം തേടുമെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി.

Full View
Tags:    

Similar News