‘മഴ നനഞ്ഞ് മഞ്ഞ് കൊണ്ട് ബുള്ളറ്റ് പായിക്കാമോ’; എങ്കില്‍ സിനിമയില്‍ നായികയാകാം

ജെ.ജെ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രത്തിലേക്കാണ് നായികയെ തേടുന്നത്. 

Update: 2018-10-27 05:17 GMT

ഒരു നായികയ്ക്ക് വേണ്ടിയുള്ള കാസ്റ്റിംഗ് കോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. തികച്ചും വ്യത്യസ്തമായ രീതിയിലാണ് ഹീറോയിനെയും മറ്റ് കഥാപാത്രങ്ങളെയും തേടിക്കൊണ്ടുള്ള പരസ്യം ഒരുക്കിയിരിക്കുന്നത്. ‘നിങ്ങള്‍ക്ക് മഴ നനഞ്ഞ് മഞ്ഞ് കൊണ്ട് ബുള്ളറ്റ് പായിക്കാമോ….’ ഈ ചോദ്യത്തോടെയാണ് കാസ്റ്റിംഗ് കോള്‍ ആരംഭിക്കുന്നത്.

ഇരുപതിനും ഇരുപത്തിയാറിനും ഇടയില്‍ പ്രായമുള്ള യുവതികള്‍ക്കാണ് അവസരം. ജെ.ജെ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രത്തിലേക്കാണ് നായികയെ തേടുന്നത്. നായിക കഥാപാത്രത്തിനു മാത്രമല്ല അവസരം. മറ്റ് കഥാപാത്രങ്ങള്‍ക്കുമുണ്ട് അവസരങ്ങള്‍.

Advertising
Advertising

ബുള്ളറ്റിന്റെ മുന്നിലിരിക്കാന്‍ അഞ്ചിനും പത്തിനുമിടയില്‍ പ്രായമുള്ള ഒരു കുറുമ്പനെയും പിന്നിലിരിക്കാന്‍ പന്ത്രണ്ടിനും പതിനാറിനും ഇടയില്‍ പ്രായമുള്ള ഒരു തന്റേടിയേയും വേണം. താല്‍പര്യമുള്ളവര്‍ jjtgfmovie@gmail.com എന്ന വിലാസത്തിലേക്കാണ് ബയോഡാറ്റയും വീഡിയോയും അയക്കേണ്ടത്.

മഴ നനഞ്ഞു മഞ്ഞു കൊണ്ട് ബുള്ളറ്റ് പായിക്കാൻ ഒരു നായികയെ വേണം നിങ്ങൾ തയാറാണോ? ജെ ജെ പ്രൊഡക്ഷൻസിന്റെ മൂന്നാമത്തെ ചിത്രത്തിലെ നായിക നിങ്ങളാകാം. വിശദവിവരങ്ങൾക്കു താഴെ കാണുന്ന നമ്മുടെ നമ്പറിൽ വിളിക്കുക 9846900414.

Posted by J J Productions on Thursday, October 25, 2018
Tags:    

Similar News